
രവി കെ ചന്ദ്രൻ ആദ്യമായി മലയാളത്തിൽ ചെയ്യുന്ന ‘ഭ്രമം’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു. എ പി ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകൻ. ഉണ്ണി മുകുന്ദനും മംമ്ത മോഹൻദാസും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശരത് ബാലന്റേതാണ് തിരക്കഥ. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം ജേക്സ് ബിജോയ്. റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ, ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന തുടങ്ങിയവരും ഭ്രമത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ തന്നെ പ്രമുഖ ഛായാഗ്രാഹകരില്‍ ഒരാളായ രവി കെ ചന്ദ്രൻ ഇതാദ്യമായിട്ടാണ് ഒരു മലയാള സിനിമ സംവിധാനം ചെയ്യുന്നത്.
Also Read: ഒടിയനിൽ ചെറിയ വേഷത്തോടെ തുടക്കം ; ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി ഹരിത്ത്ശ്രീ
റാം രാഘവന്റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബ്ലാക്ക് കോമഡി ത്രില്ലര്‍ ചിത്രം ‘അന്ധാധുൻ്റെ’ റീമേക്ക് ആണ് ‘ഭ്രമം’ എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ, ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ഇതിനോട് പ്രതികരിച്ചിരുന്നില്ല. ചിത്രത്തിന് തുടക്കമിട്ട ഇന്ന് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റ് ഇക്കാര്യം സ്ഥിരീകരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. ‘പിയാനോ ക്ലാസ്സുകള്‍’ എന്നാണ് ഒരു പിയാനോയുടെ ചിത്രത്തിനൊപ്പം പൃഥ്വി കുറിച്ചിരിക്കുന്നത്. അന്ധാധുനിൽ ആയുഷ്മാൻ ഖുറാനെ അവതരിപ്പിച്ച കഥാപാത്രം പിയാനിസ്റ്റ് ആയിരുന്നു.
Post Your Comments