പ്രിത്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി രവി കെ ചന്ദ്രന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ഭ്രമം’ ഫോര്‍ട്ട് കൊച്ചിയില്‍ തുടങ്ങി. എ പി ഇന്‍റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും മംമ്ത മോഹന്‍ദാസും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് ബാലന്‍റേതാണ് തിരക്കഥ. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം ജേക്സ് ബിജോയ്.
ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബ്ലാക്ക് കോമഡി ത്രില്ലര്‍ ചിത്രം ‘അന്ധാധുനി’ന്‍റെ റീമേക്ക് ആണ് ഭ്രമം. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. എന്നാല്‍ ചിത്രത്തിന് തുടക്കമിട്ട ഇന്ന് പൃഥ്വിരാജ്
ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റ് ഇക്കാര്യം സ്ഥിരീകരിക്കുന്നതാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
‘പിയാനോ ക്ലാസ്സുകള്‍’ എന്നാണ് ഒരു പിയാനോയുടെ ചിത്രത്തിനൊപ്പം പൃഥ്വി കുറിച്ചിരിക്കുന്നത്.
നിഥിന്‍, തമന്ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു തെലുങ്ക് റീമേക്കും നിര്‍മ്മാണഘട്ടത്തിലാണ്. അതേസമയം റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ, ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന തുടങ്ങിയവരും ഭ്രമത്തില്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Post Your Comments