ഒരു നാടിന്റെ സംസ്ക്കാരമാണ് ഒരു സിനിമ. 38 നവ ഗായകരെ പിന്നണി ഗായകരാക്കി കരുനാഗപ്പള്ളിക്ക് ഒരു ഗാനം. റിട്ടേഡ് ഹെഡ്മാഷായ കരുനാഗപ്പള്ളി ക്യഷ്ണൻകുട്ടി തന്റെ പെൻഷൻ പണവും, സെയിൽ ടാക്സ് ഉദ്യേഗസ്ഥയായ രത്നമ്മ ബ്രാഹ്മമുഹുർത്തത്തിന്റെ പെൻഷൻ പണവും മക്കൾ ജിതിൻ ശ്യാം, നിതിൻ ഭാവനയുടെ സഹായത്താലും ചില സുമനസുകളും ഒന്നിച്ചു ഒരു സിനിമ എന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ഈ ഗാനം പുറത്തിറക്കിയതു.
വനിതാ കമ്മീഷൻ മെമ്പർ ഷാഹിദ കമാൽ ആദ്യമായി അഭിനയിച്ച ഇടത് വലത് തിരിഞ്ഞ് എന്ന സിനിമയിൽ മജിഷ്യൻ സാമ്രാജ്, ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജ് മുഖ്യവേഷങ്ങിൽ എത്തും. കോവിഡ് കാരണം പട്ടിണിയിലായ സ്റ്റേജ് കലാകാരെ അണിയറയിലേക്ക് തിരിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് സിനിമ നിർമ്മിച്ചതു…
രാജീവ് ആലുങ്കലിന്റെ വരികളിൽ കെ.ആർ.അജയ് സംഗീതം നൽകിയ മൂന്ന് ഗാനങ്ങൾ ചിത്രത്തിലുണ്ട്. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ചിത്രം OTT റിലീസാണ്.
https://youtu.be/7o40dCLgA7w
Post Your Comments