വസ്ത്രധാരണത്തിലും ഫോട്ടോ ഷൂട്ടുകളിലും വേറിട്ട പരീക്ഷണം നടത്തുന്നവരാണ് ബോളിവുഡ് നടിമാർ. വ്യത്യസ്തവും സ്റ്റൈലിഷുമായ വസ്ത്രങ്ങൾ അണിഞ്ഞെത്തുന്ന നടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി നോറ ഫത്തേഹി.
സത്യമേവ ജയതേ’ എന്ന ജോൺ എബ്രഹാം ചിത്രത്തിന് വേണ്ടി ‘ദിൽബർ’ എന്ന ഗാനത്തിന് ചുവടുവച്ചാണ് നോറ ആരാധകരുടെ മനംകവർന്നത്. നോറയുടെ ഫാഷൻ സെൻസിനെ കുറിച്ചും ബിടൌണിൽ നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ താരത്തിൻറെ ഏറ്റവും പുത്തൻ ഫോട്ടോഷൂട്ടും ഫാഷൻ ലോകത്ത് ചർച്ചയാകുന്നത്. വെള്ള നിറത്തിലുള്ള ലെഹങ്കയാണ് താരത്തിൻറെ വേഷം.
https://www.instagram.com/p/CKeWTkyJxLu/?utm_source=ig_web_copy_link
പേളുകൾ കൊണ്ടാണ് ബ്ലൗസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ചോക്കറും കൂടി വരുന്ന മോഡലിലാണ് ബ്ലൗസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ചിക്കൻകാരി വർക്കാണ് സ്കർട്ടിൽ ചെയ്തിരിക്കുന്നത്.ചിത്രങ്ങൾ നോറ തന്നെ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. നിമിഷനേരംകൊണ്ടാണ് ചിത്രം വൈറലായി മാറിയത്.
Post Your Comments