ഒരുകാലത്തെ മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങള്‍ക്കിടയിലെ താരമൂല്യമേറിയ അഭിനേതാവായിരുന്നു നടന്‍ വിനീത്. ഹരിഹരന്‍ സംവിധാനം ചെയ്തു എംടി രചന നിര്‍വഹിച്ച ‘നഖക്ഷതങ്ങള്‍’ എന്ന സിനിമയെക്കുറിച്ചും, സിദ്ധിഖ് ലാല്‍ സംവിധാന ചെയ്ത ‘കാബൂളി വാല’ എന്ന സിനിമയെക്കുറിച്ചുമുള്ള ഏറെ വ്യത്യസ്തമായ അനുഭവം പങ്കുവയ്ക്കുകയാണ് നടന്‍ വിനീത്.
“തമാശ ചെയ്യുന്ന നടന്മാര്‍ അവരുടെ കയ്യില്‍ നിന്ന് ചില സംഗതികളിടും. ‘നഖക്ഷതങ്ങള്‍’ എന്ന സിനിമയില്‍ അഭിനയിച്ച നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് കുതിരവട്ടം പപ്പു ചേട്ടന്റെ മുഖമാണ്. അദ്ദേഹം സ്പോട്ടില്‍ ചില പൊടിക്കൈകള്‍ ചേര്‍ക്കും. അത് കണ്ടു എനിക്കും മോനിഷയ്ക്കും ചിരി വരും. ഷോട്ട് എടുക്കുമ്പോള്‍ ഹരിഹരന്‍ സാറിനു അത് കാരണം പലതവണ റീ ടേക്ക് എടുക്കേണ്ടി വരും. ഞങ്ങളുടെ ചിരി അതിര് കടന്നപ്പോള്‍ ഹരന്‍ സാറ് പായ്ക്കപ്പ് പറഞ്ഞു ഇറങ്ങി പോയ സന്ദര്‍ഭം വരെ ഉണ്ടായിട്ടുണ്ട്. അത് പോലെ ‘കാബൂളിവാല’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. ഇന്നസെന്റ് ചേട്ടനെയും, അമ്പിളി ചേട്ടന്റെയും (ജഗതി ശ്രീകുമാര്‍) പ്രകടനം കണ്ടു എനിക്ക് ചിരി വരും. ഷോട്ട് എടുക്കുന്ന സമയത്ത് ചിരിച്ചാല്‍ ദേഷ്യം വരുന്ന ആളാണ് അമ്പിളി ചേട്ടന്‍. അത് പേടിച്ചു ഞാന്‍ ചിരിക്കാതെ പലയിടത്തും കണ്ട്രോള്‍ ചെയ്താണ് അഭിനയിച്ചത്”.
Post Your Comments