CinemaGeneralLatest NewsMollywoodNEWSTollywood

‘ഗ്യാങ്സ് ഓഫ് 18’; മമ്മൂട്ടിയുടെ പതിനെട്ടാം പടി തെലുങ്കിലേക്ക്

'പതിനെട്ടാം പടി' തെലുങ്കിലേക്ക് മൊഴിമാറ്റി പ്രദര്‍ശപ്പിക്കുന്നു

ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ചിത്രം ‘പതിനെട്ടാം പടി’ തെലുങ്കിലേക്ക് മൊഴിമാറ്റി പ്രദര്‍ശപ്പിക്കുന്നു. ‘ഗ്യാങ്സ് ഓഫ് 18’ എന്നാണ് ചിത്രം തെലുങ്കില്‍ നൽകിയിരിക്കുന്ന പേര്. മമ്മൂട്ടി എക്സ്റ്റന്‍ഡഡ് കാമിയോ വേഷത്തിലെത്തിയ ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര് ‘ജോണ്‍ എബ്രഹാം പാലക്കല്‍’ എന്നായിരുന്നു.

ഒരു കൂട്ടം പുതുമുഖങ്ങള്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, അഹാന കൃഷ്ണ, സാനിയ ഇയ്യപ്പന്‍, ബിജു സോപാനം, മുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്സ്, നന്ദു തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു. മമ്മൂട്ടിയെ കൂടാതെ പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍, പ്രിയാമണി, രാജീവ് പിള്ള എന്നിവരും അതിഥിതാരങ്ങളായാണ് ചിത്രത്തില്‍ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button