വിവാദ പരാമർശങ്ങളിൽ സ്ഥിരം ഇടംപിടിക്കുന്നു നടിയായി കങ്കണ റണൗട്ട്. കർഷക സമരത്തിനെതിരെ നേരത്തെയും കങ്കണ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും കർഷകർക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് താരം. കര്‍ഷക സമരത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന സംഭവങ്ങളെ പിന്തുണയ്ക്കുന്നവരും തീവ്രവാദികളാണെന്നാണ് കങ്കണയുടെ ഇപ്പോഴത്തെ പരാമർശം.
കര്‍ഷകസംഘടനാപ്രതിനിധികള്‍ ചൊങ്കോട്ടയ്ക്ക് മുകളില്‍ പതാക ഉയര്‍ത്തി പ്രതിഷേധിച്ച ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ വിമർശനം. ‘കര്‍ഷകരെ തീവ്രവാദികളെന്ന്് വിളിച്ചതിന് ഞാനുമായുള്ള കരാര്‍ പിന്‍വലിച്ചത് ആറ് ബ്രാന്‍ഡുകളാണ്. കര്‍ഷകരെ തീവ്രവാദി എന്ന് വിളിച്ചവരെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ സാധിക്കില്ലെന്നായിരുന്നു അവരുടെ വാദം. ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന ഓരോ ഇന്ത്യക്കാരും രാജ്യദ്രോഹികളാണെന്നാണ് എനിക്ക് പറയാനുള്ളത്.’–കങ്കണ പറയുന്നു.125ൽ അധികം പൊലീസുകാർ ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണെന്നും റിപ്ലബിക് ദിനത്തിൽ തന്നെ ഇങ്ങനെയൊരു സമ്മാനം തന്നതില്‍ ഇന്ത്യയ്ക്കു നന്ദിയുണ്ടെന്നും കങ്കണ പറയുന്നു.
പ്രിയങ്ക ചോപ്ര, പഞ്ചാബി താരം ദില്‍ജിത്ത് എന്നിവരെയും കങ്കണ വിമർശിച്ചു. ചൊങ്കോട്ടയ്ക്ക് മുകളില്‍ കര്‍ഷകസംഘടന പതാക ഉയര്‍ത്തുന്ന വിഡിയോ പങ്കുവച്ചാണ് ട്വീറ്റ്, ‘നിങ്ങള്‍ ഇത് വിശദീകരിക്കണം’ എന്നും കങ്കണ പറയുന്നു. ‘ലോകം മുഴുവന്‍ ഇന്ന് നമ്മളെ നോക്കി ചിരിക്കുകയാണ്, നിങ്ങള്‍ക്കെല്ലാം ഇതല്ലേ വേണ്ടിയിരുന്നത്. അഭിനന്ദനങ്ങള്‍ ‘, കങ്കണ പറയുന്നു.
Post Your Comments