“നമ്മളൊക്കെ ഇപ്പഴും ജീവിച്ചിരിക്കുന്നതിന് ദൈവത്തിന് നന്ദി”; വിടപറയും മുൻപ് കലാഭവന്‍ കബീർ പങ്കുവച്ച വാക്കുകൾ

തൃശൂര്‍: മലയാളി പ്രേക്ഷകരെ ഒത്തിരി ചിരിപ്പിക്കുകയും ആവേശത്തിലാഴ്ത്തുകയും ചെയ്ത നിരവധി ഓഡിയോ കാസറ്റുകളുടെ ഉപജ്ഞാതാവിനെയാണ് കലാഭവന്‍ കബീറിൻറ്റെ നിര്യാണത്തിലൂടെ കലാലോകത്തിന് നഷ്ടമായത്. കലാഭവന്‍ കബീറെന്ന പേര് ചിലപ്പോള്‍ മലയാളിക്ക് അത്ര സുപരിചിതമാകില്ല. പക്ഷെ കലാഭവന്‍ മണിയുമായി കൈകോർത്തുകൊണ്ട് ഇദ്ദേഹം മലയാളത്തിന് സമ്മാനിച്ച “ആനവായില്‍ അമ്പഴങ്ങ”, “പുളുമ്പ പുളുമ്പ ചോപ്പുള്ള മാങ്ങ” തുടങ്ങിയ നിരവധി ഹിറ്റ് കാസറ്റുകള്‍ മലയാളി ഒരിക്കലും മറക്കാനിടയില്ല. കലാഭവന്‍ മണിയുടെ പരിപാടികളിലും അതിലുപരി ഉത്സവപ്പറമ്പുകളിലെ ഗാനമേളകളിലുമൊക്കെ ആസ്വാദകരുടെ കയ്യടി നേടിയിട്ടുണ്ട് ഈ കാസറ്റിലെ ഗാനങ്ങള്‍.

Read Also: ഭാവനയുടെ പുതിയ ചിത്രം വരുന്നു ;’ ഇൻസ്പെക്ടര്‍ വിക്രം’, ട്രെയിലര്‍ പുറത്തുവിട്ടു

രണ്ടുദിവങ്ങള്‍ക്കുമുന്‍പ് കെകെടിഎം കോളേജില്‍ സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിൽ പങ്കെടുത്ത് കബീര്‍ നടത്തിയ പ്രസംഗം അദ്ദേഹത്തിൻറ്റെ മരണത്തിന് ശേഷം ശ്രദ്ധേയമാവുകയാണ്. “വീണ്ടും ഒത്തുചേരുമ്പോൾ നമ്മളില്‍ നിന്ന് കുറച്ച്‌ പേരെ വേര്‍പെട്ട് പോയിട്ടുള്ളു. നമ്മള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്നതിന് ദൈവത്തോട് നന്ദി പറയണം” എന്നായിരുന്നു കബീറിൻറ്റെ വാക്കുകൾ. തുടര്‍ന്ന് കലാഭവന്‍ മണിയുടെ മരണശേഷം താന്‍ കലാരംഗത്ത് നിന്ന് മാറിനില്‍പ്പാണെന്നും കബീര്‍ വ്യക്തമാക്കിയിരുന്നു. വികാരപരമായ പ്രസംഗത്തിന് രണ്ടുദിസവം ഇപ്പുറുമുണ്ടായ കബീറിൻറ്റെ മരണ വാർത്ത അറിഞ്ഞതിൻറ്റെ ഞെട്ടലിലാണ് സഹപാഠികളും സുഹൃത്തുക്കളും. വീഡിയോ കാണുന്നവരിലും നൊമ്പരമാവുകയാണ് കബീറിൻറ്റെ അവസാന പ്രസംഗം.

കെകെടിഎം ഗവ.കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ കബീര്‍ അലുമിനി അസോസിയേഷനിലും പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മകളിലും സജീവ സാന്നിദ്ധ്യമായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ക്രൈസ്റ്റ് വിദ്യാനികേതന്‍ ഷട്ടില്‍ അക്കാദമിയില്‍ ഷട്ടില്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീണായിരുന്നു അന്ത്യം . തൃശൂര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share
Leave a Comment