ടെലിവിഷൻ പരമ്പരകളിലും സിനിമകളിലൂടെയും പ്രേഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഹിനാ ഖാന്‍. അഭിനയത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമായ താരം പ്രേക്ഷകരുമായി തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മുടിയുടെ സംരക്ഷണത്തിന് കുറച്ചു നിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് താരം.
കേശപരിചരണത്തിന് കൂടുതൽ പ്രാധാന്യം നൽകിയാൽ മുടിയെ അലട്ടുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്നാണ് ഹിനാ ഖാന്‍ പറയുന്നത്.
കേശസംരക്ഷണത്തെക്കുറിച്ച് ഹിന പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മഞ്ഞുകാലത്തെ തലമുടികൊഴിച്ചിലും താരനും അകറ്റാന്‍ ഹിമയുടെ ടിപ്സുകളാണ് വീഡിയോയിൽ പറയുന്നത്.
Post Your Comments