GeneralLatest NewsNEWS

ഓണ്‍ലൈന്‍ റമ്മി; തമന്ന, അജു വര്‍ഗീസ്, വിരാട് കൊഹ്‌ലി എന്നിവർക്കെതിരെ നടപടിയുമായി ഹൈകോടതി

ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന ഹര്‍ജിയില്‍ നടപടിയുമായി ഹൈക്കോടതി. കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഓണ്‍ലൈന്‍ റമ്മിയിലൂടെ പണം നഷ്ടപ്പെട്ട നിരവധി പേര്‍ ജീവനൊടുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തൃശൂര്‍ സ്വദേശി പോളി വര്‍ഗീസ് ഹൈക്കോടതിയിൽ ഹര്‍ജി സമർപ്പിച്ചത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഓണ്‍ലൈനായുയുള്ള റമ്മി മത്സരങ്ങള്‍ ധാരാളമായി വരുന്നുണ്ട്. അത് നിയമപരമായി തടയണമെന്നായിരുന്നു ഹര്‍ജിക്കാരൻറ്റെ ആവശ്യം. മറ്റ് സംസ്ഥാനങ്ങള്‍ ഇത് ചെയ്തിട്ടുണ്ട്. കേരളത്തില്‍ 1960ലെ നിയമമുണ്ട്. പക്ഷേ അതില്‍ ഓണ്‍ലൈന്‍ റമ്മി എന്ന വിഷയം ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാൽ മറ്റു നടപടികളിലേയ്ക്ക് ഇതുവരെ കടന്നിട്ടില്ല . അതിനാല്‍ നിയമപരമായി തടയണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

shortlink

Related Articles

Post Your Comments


Back to top button