ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് കുഞ്ചന്‍. പഴയ തലമുറയ്ക്കൊപ്പവും ഇന്നത്തെ പുതിയ തലമുറയിലും കുഞ്ചന്‍ എന്ന നടന്‍ സ്വാഭാവികമായ അഭിനയത്തോടെ മുന്നിലുണ്ട്. തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് അവസരങ്ങള്‍ നല്‍കിയത് സംവിധായകന്‍ ശശികുമാര്‍ ആണെന്നും അദ്ദേഹം സിനിമകള്‍ നല്‍കിയത് കൊണ്ടാണ് മദ്രാസില്‍ നിന്ന് വിട്ടു പോകാതിരുന്നതെന്നും തന്റെ സിനിമാ ജീവിതത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ കുഞ്ചന്‍ പറയുന്നു.
“ആദ്യകാലത്ത് ശശികുമാര്‍ സാറാണ് എനിക്ക് ചെറിയ ചെറിയ വേഷങ്ങള്‍ നല്‍കിയത്. അദ്ദേഹത്തിന്റെ സിനിമകളില്‍ വിളിക്കുന്നത് കൊണ്ടാണ് ഞാന്‍ മദ്രാസില്‍ തന്നെ നിന്നത്. അതില്‍ നിന്ന് കിട്ടുന്ന പ്രതിഫലം ഇരുനൂറും, മൂന്നൂറുമൊക്കെയായിരുന്നു. അന്‍പതും, നൂറുമൊക്കെയായി പലതവണയായിട്ടാണ് ലഭിക്കുന്നത്. സിനിമയില്‍ നിന്ന് കിട്ടിയ പ്രതിഫലം വച്ചു ആദ്യം വാങ്ങിയത് ഒരു സൈക്കിളാണ്. അതും ചവിട്ടി ഞാന്‍ ഓരോ സിനിമാ ഓഫീസുകളില്‍ കയറി ഇറങ്ങും ഒരു വേഷത്തിനു വേണ്ടി. എന്റെ പിആര്‍ഒ ഞാന്‍ തന്നെയായിരുന്നു. പിന്നീട് കൂടുതല്‍ സിനിമകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഒരു ബൈക്ക് വാങ്ങി. അതില്‍ ഞാന്‍ ‘കുഞ്ചഹ’ എന്ന പേരോടെ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചു. ‘യമഹ’ ബൈക്ക് തരംഗമായി നില്‍ക്കുന്ന സമയത്തായിരുന്നു ഞാന്‍ എന്റെ കുഞ്ചഹ ബൈക്കുമായി ചെത്തി നടന്നത്. സിനിമയില്‍ നിന്ന് കിട്ടിയ പ്രതിഫലം വച്ച് ആദ്യമായി വാങ്ങിച്ചത് ഒരു ഫിയറ്റ് കാറായിരുന്നു. അങ്ങനെ എന്റെ ഓരോ ഉയര്‍ച്ചയിലും സിനിമയുടെ പങ്ക് വളരെ വലുതാണ്”. കുഞ്ചന്‍ പറയുന്നു.
Post Your Comments