സംവിധായകനെന്ന നിലയില്‍ ലാലിന് വലിയ മൈലേജ് നല്‍കിയ സിനിമയാണ് ‘ഇന്‍ഹരിഹര്‍ നഗര്‍’. ആ സിനിമയുടെ തുടര്‍ച്ച സിദ്ധിഖ് ഇല്ലാതെ താന്‍ ഒറ്റയ്ക്ക് ഏറ്റെടുത്തു ചെയ്യുകയും അതിന്റെ ബാക്കി രണ്ടു ഭാഗങ്ങളും ഗംഭീര സക്സസ് ആകുകയും ചെയ്തിരുന്നു. ഹരിഹര്‍ നഗറിലെ നാല്‍വര്‍ സംഘത്തോട് തോന്നുന്ന അടുപ്പം വീട്ടിലുള്ളവരോട് തോന്നുന്ന പോലെയാണെന്ന് ലാല്‍ പങ്കുവയ്ക്കുന്നു. താന്‍ ചെയ്ത സിനിമകളില്‍ അത്രയും പ്രിയപ്പെട്ട കഥാപാത്രങ്ങളായിരുന്നു അപ്പുക്കുട്ടനും, ഗോവിന്ദന്‍ കുട്ടിയും, മഹാ ദേവനും, തോമസ്സുക്കുട്ടിയുമെന്ന് ലാല്‍ പറയുന്നു. ആ വേഷങ്ങള്‍ ചെയ്യാന്‍ സിദ്ധിഖ്, മുകേഷ്, ജഗദീഷ്, അശോകന്‍ തുടങ്ങിയവരെ പോലെ വേറെ നടന്മാരെ കണ്ടെത്താന്‍ കഴിയില്ലെന്നും തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയുടെ അനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ട് ലാല്‍ പറയുന്നു.
“അപ്പുക്കുട്ടനും, ഗോവിന്ദന്‍ കുട്ടിയും, മഹാദേവനും, തോമസ്സുക്കുട്ടിയുമൊക്കെ എനിക്ക് എന്റെ വീട്ടുകാരെ പോലെ തന്നെ പ്രിയപ്പെട്ടവരാണ്. അത്രത്തോളം മാനസിക അടുപ്പം ആ കഥാപാത്രങ്ങളുമായി എനിക്കുണ്ട്. ആ വേഷം ചെയ്യാന്‍ ഇന്ന് മലയാളത്തില്‍ അവരെ പോലെ ഇണങ്ങുന്ന മറ്റു നടന്മാര്‍ ഇല്ല. ഇന്ത്യയിലെ ഏത് വലിയ നടന്മാര്‍ വന്നു ഫ്രീ ആയിട്ട് അഭിനയിച്ചു തരാം എന്ന് പറഞ്ഞാല്‍ പോലും ഞങ്ങള്‍ ‘ഇന്‍ഹരിഹര്‍ നഗര്‍’ ചെയ്യാന്‍ തയ്യാറാവില്ല. കാരണം അത് മുകേഷിനും, ജഗദീഷിനും, സിദ്ധിഖിനും മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. അത്രയ്ക്ക് പെര്‍ഫെക്റ്റ് ആയിരുന്നു അതിന്റെ കാസ്റ്റിംഗ്”. ലാല്‍ പറയുന്നു.
Post Your Comments