ലോകമൊട്ടാകെ ആരാധകരുള്ള നടിയാണ് ഐശ്വര്യ റായ് ബച്ചൻ. ഇപ്പോഴിതാ തന്റെ ആരാധികയ്‌ക്കൊപ്പം നിൽക്കുന്ന ഐശ്വര്യ യുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിൽ, കാറിനുള്ളിൽ ചാര നിറത്തിലുള്ള ഹൂഡി ധരിച്ച് പുഞ്ചിരിക്കുന്ന ഐശ്വര്യ ആരാധികയുടെ സെൽഫിക്ക് പോസ് ചെയ്യുന്നത് കാണാം.
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നൈൻ സെൽവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദിലായിരുന്നു താരം. ഈ മാസം ആദ്യമാണ് താരം ഭർത്താവ് അഭിഷേക് ബച്ചനും മകൾ ആരാധ്യ ബച്ചനുമൊപ്പം ഹൈദരാബാദിലെത്തിയത്.
https://www.instagram.com/p/CKgFmVxjmpt/?utm_source=ig_web_copy_link
നേരെത്തെ ഹെയർ സ്റ്റൈലിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ ഫ്ലോറിയൻ ഹ്യൂറൽ ജനുവരി 7 ന് ഐശ്വര്യയുടെ ഒരു ചിത്രം പങ്കുവച്ചിരുന്നു. അതിൽ പൊന്നൈൻ സെൽവൻ പോലുള്ള ഒരു സിനിമക്കായി പ്രവർത്തിക്കുന്നതിൽ സന്തോഷമുള്ളതായി കുറിച്ചിരുന്നു.
രാജ്കുമാർ റാവുവും അനിൽ കപൂറും അഭിനയിച്ച ‘ഫാനി ഖാൻ’ ആയിരുന്നു ഐശ്വര്യയുടെ അവസാനചിത്രം. വർഷങ്ങൾക്ക് ശേഷം മണിരത്നത്തിന്റെ ‘പൊന്നൈൻ സെൽവൻ’ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ തിരിച്ചുവരാൻ ഒരുങ്ങുകയാണ് ഐശ്വര്യ .
Post Your Comments