
നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവനെ വ്യാഴാഴ്ച വിചാരണ കോടതി വിസ്തരിക്കും. അന്വേഷണത്തിന്റെ ഭാഗമായി കാവ്യയുടെ അമ്മ ശ്യാമള, സഹോദരന് എന്നിവരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ തേടിയിരുന്നു. കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളാണ് കാവ്യ.
കാവ്യാമാധവനും കേസിലെ എട്ടാംപ്രതിയും ഭര്‍ത്താവുമായ ദിലീപും, ആക്രമണത്തിനിരയായ നടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവര്‍ തമ്മിലുണ്ടായ അഭിപ്രായഭിന്നതകളാണ് കേസിന് അടിസ്ഥാനമെന്ന ആരോപണം തുടക്കംമുതലേ ഉയര്‍ന്നതാണ്.
ദിലീപിന്റെ ആലുവയിലെ തറവാട്ടില്‍ വെച്ച് അന്വേഷണ സംഘം നേരത്തെ കാവ്യാമാധവനെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്തിരുന്നു. ആക്രമണത്തെ കുറിച്ച് അറിയില്ലെന്നാണ് അന്ന് കാവ്യ മൊഴി നല്‍കിയത്. മറ്റ് ചില ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു.
Post Your Comments