
ടെലിവിഷൻ പരമ്പരകളിലൂടെ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഡിംപിൾ റോസ്. ഒട്ടനവധി പരമ്പരകളിൽ ഭാഗം ആയിരുന്ന ഡിംപിൾ വിവാഹത്തോടെ അഭിനയ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയാണ്. ബാലതാരമായി സിനിമകളിലും തിളങ്ങിയ നടിയാണ് ഡിംപിൾ. സോഷ്യൽ മീഡിയയിലും സജീവമായ ഡിംപിൾ തന്റെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഡിംപിൾ തന്റെ അമ്മയ്ക്ക് പിറന്നാൾ ദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ്.
അമ്മയ്ക്കൊപ്പമുള്ള സുന്ദരമായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസ നേർന്നിരിക്കുന്നത്. ഒരൊറ്റ വിഷയത്തിനായുള്ള ആ ദശലക്ഷം ഉദാഹരണങ്ങൾ, എല്ലാം തന്നെ ഒരേ കാര്യത്തിന്റെ ആവർത്തനങ്ങൾ തന്നെ. നല്ലത് ചെയ്താൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് തനിക്ക് മനസിലാക്കി തന്നത് അമ്മയാണെന്ന് ഡിംപിൾ കുറിച്ചു. ചെറിയൊരു ചിരിയ്ക്ക് പോലും ആരുടെയെങ്കിലും ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്ന തിരിച്ചറിവ് സമ്മാനിച്ചത് അമ്മയാണ് എന്നും ജീവിതത്തിൽ എത്രത്തോളം വിനയാന്വിതയായി കഴിയണമെന്നതടക്കമുള്ള ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദിയെന്നും ഡിംപിൾ പറയുന്നു. ഇന്നത്തെ എന്നെ ഞാനാക്കിയതിനും ഒരു നല്ല മനുഷ്യ സഹജീവിയായി വളർത്തിയതിനും ഒരുപാട് നന്ദിയെന്നും ഡിംപിൾ റോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പിറന്നാളാശംസ നേർന്നുകൊണ്ട് കുറിച്ചു.
Post Your Comments