കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം വരുൺ ധവാൻ വിവാഹിതനായത്. സ്കൂൾ കാലം തൊട്ടുള്ള സുഹൃത്ത് നടാഷ ദലാൽ ആണ് വരുണിന്റെ ജീവിത സഖി. മുംബൈയിലെ അലിബാഗിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ പുറത്തിറങ്ങിയതോടെ ഇരുവരും അണിഞ്ഞ വസ്ത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
അലങ്കാരങ്ങൾ കൊണ്ടു സമ്പന്നമായ ഓഫ് വൈറ്റ് ലൈഹങ്കയാണ് നതാഷ ധരിച്ചത്. മനോഹരമായ സ്റ്റോണുകളും എംബ്രോയ്ഡറികളുമാണ് ലെഹങ്കയെ ശ്രദ്ധേയമാക്കുന്നത്. വി ആകൃതിയിലുള്ള കഴുത്തും ഷീർ സ്ലീവ്സും ബ്ലൗസിനെ ആകർഷകമാക്കുന്നു. സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മൽഹോത്രയാണു ഈ ലെഹങ്ക ഡിസൈൻ ചെയ്തത്.
നെറ്റിച്ചുട്ടി, വളകൾ, നെക്ലേസ്, കമ്മൽ എന്നിങ്ങനെ ആക്സസറൈസ് ചെയ്ത ആഭരണങ്ങളെല്ലാം സ്റ്റൈൽ സ്റ്റേറ്റ്മെന്റ് പിന്തുടരുന്നതായിരുന്നു.
എംബ്രോയ്ഡറി നിറയുന്ന ബന്ദ്ഗാല ഷെർവാണി ആയിരുന്നു വരുണിന്റെ വേഷം. സിൽവർ ബോർഡറുള്ള ഇളം നീല വെൽവറ്റ് അങ്കിയും ഒപ്പം ധരിച്ചിരുന്നു.
ബാല്യകാല സുഹൃത്തുക്കളായ ഇരുവരും നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹത്തിലെത്തിയത്.
https://www.instagram.com/p/CKb5Qb1AuT-/?utm_source=ig_web_copy_link
Post Your Comments