
പത്മഭൂഷന് അർഹയായ വിവരം അറിഞ്ഞയുടൻ ചെന്നൈയിലിരുന്ന് കെഎസ് ചിത്ര ‘ഗുരുവായൂരമ്പലത്തിൽ തൊഴുതു’. വിഡിയോ കോളിലൂടെ ഫോണിന്റെ സ്ക്രീനിൽ പതിഞ്ഞ ഗുരുവായൂർ അമ്പലത്തിനുമുന്നിൽ ‘എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം’ എന്ന് പറഞ്ഞുകൊണ്ട് ചിത്ര നമിച്ചു.
പത്മഭൂഷൻ ലഭിച്ചെന്ന വിവരം അറിഞ്ഞയുടൻ ആ സന്തോഷം പങ്കുവയ്ക്കാൻ ചിത്ര ‘അനുജൻ’ എന്നു വിളിക്കുന്ന സംവിധായകൻ സേതു ഇയ്യാലിനെ വിളിച്ചു. ഒരു സുഹൃത്തിന്റെ മകന്റെ കല്യാണത്തിൽ പങ്കെടുക്കാൻ അമ്പലമുറ്റത്തു നിൽക്കുകയായിരുന്നു സേതു. ഉടൻ ‘ചേച്ചിക്കു തൊഴണോ’ എന്നായി സേതു. ഉടൻ വിഡിയോ കോളിൽ വിളിച്ചു. അമ്പലത്തിന്റെ കിഴക്കേനടയുടെ അരികിലേക്കു മാറിനിന്ന് അമ്പലം സേതു കാണിച്ചുകൊടുത്തു. കോവിഡ് മൂലം ഒരുവർഷമായി ഗുരുവായൂർ സന്ദർശനം മുടങ്ങിയ ചിത്രയ്ക്ക് അത് വലിയ ഒരു അനുഗ്രഹമായി.
Post Your Comments