CinemaGeneralLatest NewsNEWS

സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യംചെയ്ത് നടി ശ്രദ്ധ ശ്രീനാഥ്

"ഇനി മറ്റ് നായികമാര്‍ക്ക് ഒപ്പം അഭിനയിക്കുന്നതില്‍ നിന്നും ഭാര്യയും വീട്ടുകാരും അവനെ വിലക്കും"

ബോളിവുഡ് നടൻ വരുണ്‍ ധവാൻറ്റെ വിവാഹച്ചിത്രം പങ്കുവെച്ച് സിനിമാ മേഖലയിലെ പുരുഷാധിപത്യത്തെ പരിഹസിച്ച് നടി ശ്രദ്ധ ശ്രീനാഥ്. “ഇനി മുതല്‍ മറ്റു നായികമാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാര്യ നടാഷയും വീട്ടുകാരും സമ്മതിക്കില്ല, ഇതോടെ വരുണിൻറ്റെ കരിയര്‍ തീര്‍ന്നു” എന്നാണ് ശ്രദ്ധ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

 

Read Also: ‘മധുരമുള്ള ദുഃഖം’: എസ്.പി.ബിക്ക് ലഭിച്ച പത്മവിഭൂഷണ്‍ ബഹുമതിയിൽ സന്തോഷമറിയിച്ച് മകൻ

”മറ്റൊരു നല്ല നടന്‍ കൂടി പൊടി പിടിച്ചിരിക്കാന്‍ പോകുന്നു. ഇനി വീണ്ടും അവനെ സ്‌ക്രീനില്‍ കാണാന്‍ കഴിയില്ല എന്നതില്‍ സങ്കടമുണ്ട്. മറ്റ് നായികമാര്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്നും ഭാര്യയും അവളുടെ വീട്ടുകാരും അവനെ വിലക്കും. ഒരുപക്ഷേ അദ്ദേഹം പുരുഷ കേന്ദ്രീകൃതമായ സിനിമകള്‍ മാത്രം ചെയ്യുന്നതിലേക്ക് മാറുമോ? എന്നാല്‍ വ്യക്തിഗത ജീവിതവും ജോലിയും എങ്ങനെ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകും. കഠിനമാണ്. നമ്മള്‍ അവനെ മിസ് ചെയ്യും. അഭിനന്ദനങ്ങള്‍, വരുണ്‍” എന്നാണ് ശ്രദ്ധയുടെ പോസ്റ്റിൽ പറയുന്നത്.

Read Also: “അന്ന് മമ്മൂട്ടി പൊട്ടിത്തെറിച്ചു, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ.എൻറ്റെ കൂടെ പഠിച്ചവനോ”… ; പി. ശ്രീകുമാര്‍

വിവാഹം കഴിയുന്നതോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കാനും നായകന്‍മാരുമായി അടുത്തിടപഴകാത്ത കഥാപാത്രങ്ങള്‍ മാത്രം ചെയ്യാനും നിര്‍ബന്ധിതരാകുന്ന നായികമാരെ ഊന്നിയുള്ള ശ്രദ്ധയുടെ വാക്കുകള്‍ സമൂഹ മാധ്യമത്തിൽ ചര്‍ച്ചയാവുകയാണ്.

Read Also: അമ്മയോട് പോലും പറയാൻ പേടിയായിരുന്നു, ഒരു വർഷം അവളുടെ ഭീഷണി പേടിച്ചാണ് ജീവിച്ചത് ; നവ്യ പറയുന്നു

വിവാഹം കഴിഞ്ഞ നായികമാര്‍ സ്ത്രീ കേന്ദ്രീകത കഥാപാത്രങ്ങളിലേക്ക് മാത്രമായി ഒതുങ്ങിപ്പോകുന്നതിനെ കുറിച്ചുമാണ് ശ്രദ്ധയുടെ പ്രതികരണം. ശ്രദ്ധയുടെ പോസ്റ്റ് കൈയടികള്‍ നേടുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു വരുണ്‍ ധവാനും ഫാഷന്‍ ഡിസൈനറും താരത്തിൻറ്റെ ബാല്യകാല സുഹൃത്തുമായ നടാഷ ദലാലിനും തമ്മിലുള്ള വിവാഹം.

shortlink

Post Your Comments


Back to top button