BollywoodGeneralLatest NewsNEWSVideos

ഹെൽത്തി ടിപ്സുമായി നടി ശിൽപ്പ ഷെട്ടി ; വൈറലായി വീഡിയോ

അസിഡിറ്റിയും ദഹനമില്ലായ്മയും അകറ്റാനുള്ള പൊടിക്കൈ പങ്കുവച്ച് ശില്‍പ്പ

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ശില്‍പ്പ ഷെട്ടി. ഫിറ്റ്‌നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ കൊടുക്കുന്ന താരം കൂടിയാണ് ശിൽപ്പ. തന്റെ സൗന്ദര്യ രഹസ്യത്തിന്റെ സീക്രട്ടുകളും ടിപ്സുമൊക്കെ പ്രേക്ഷകരുമായി ശിൽപ്പ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത്.

അസിഡിറ്റിയും ദഹനമില്ലായ്മയും അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു പൊടിക്കൈയെ കുറിച്ച് ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. ജീരകം, പെരുംജീരകം, അയമോദകം എന്നിവ ദഹനപ്രശ്‌നവും അസിഡിറ്റിയും ഇല്ലാതാക്കാം മികച്ച പ്രതിവിധികളാണെന്നാണ് ശില്‍പ്പ പറയുന്നത്.

ജീരകവും അയമോദകവും പെരുംജീരകവും ചെറുതായി വറുത്തതിനുശേഷം പൊടിച്ചെടുക്കുക.ഈ പൊടി വായുകടക്കാത്ത കുപ്പിയിലാക്കി വച്ച് ഉപയോഗിക്കാം എന്നാണ് ശില്‍പ്പ പറയുന്നത്. ദിവസവും ഇത് ഒരു ടീസ്പൂൺ കഴിക്കുന്നത് ശീലമാക്കണമെന്നും ശില്‍പ്പ പറയുന്നു.

https://www.instagram.com/p/CKTxFJXBp5C/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button