GeneralLatest NewsMollywoodNEWS

“നീയായിരിക്കുന്നതിന് നന്ദി ”; വിവാഹ വാർഷിക ദിനത്തിൽ ജയസൂര്യയോട് സരിത

ജയസൂര്യയും സരിതയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. സിനിമ മാത്രമല്ല സാമൂഹ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിലായാണ് ജയസൂര്യ. എത്ര തിരക്കുള്ള സമയത്തും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ജയസൂര്യ സമയം കണ്ടെത്താറുണ്ട്. തന്റെ പ്രിയ പത്നിയോടൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ള താരം തന്റെ വിജയങ്ങൾക്ക് പിന്നിൽ ഭാര്യക്ക് വലിയ പങ്കുണ്ടെന്നും പറയാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ 17ാം വിവാഹ വാർഷികദിനത്തിൽ ജയസൂര്യയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് സരിത.

“നീയായിരിക്കുന്നതിന് നന്ദി,” എന്നാണ് ജയസൂര്യയോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് സരിത കുറിച്ചത്. കൂട്ടത്തിൽ പ്രിയപ്പെട്ടവന് ആശംസകൾ നേരാനും സരിത മറന്നില്ല. ജയസൂര്യയും സരിതയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. 2004 ലായിരുന്നു ജയസൂര്യയുടെയും സരിതയുടെയും വിവാഹം. അദ്വൈത്, വേദ എന്നിങ്ങനെ രണ്ടുമക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.

https://www.instagram.com/p/CKd68WJJcdI/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button