റിപ്പബ്ലിക് ദിനമായ ഇന്ന് അതേ പേരിൽ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ദേവ കട്ട സംവിധാനം ചെയ്യുന്ന ചിത്രത്തിൽ
സായ് ധരം തേജയാണ് നായകനാകുന്നത്. സായ് ധരം തേജ തന്നെയാണ് സിനിമ പ്രഖ്യാപിച്ചത്. ഒരു ഐഎസ് ഓഫീസറായിട്ടാണ് സായ് ധരം തേജ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ജെ ഭഗവാൻ, ജെ പുല്ല റാവു എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. ജനാധിപത്യം യഥര്‍ഥത്തില്‍ എന്താണ് എന്ന സംഭാഷണങ്ങളോടെയാണ് സായ് ധരം തേജ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.ചിത്രത്തിന്റെ ചിത്രീകരണം ഉടൻ തുടങ്ങും. സിനിമയ്‍ക്ക് ആശംസയുമായി ഒട്ടേറേ പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
Post Your Comments