Coming SoonLatest NewsNEWSTollywood

രാംചരണും ജൂനിയര്‍ എന്‍.ടി.ആറും ഒരുമിക്കുന്ന രാജമൗലി ചിത്രം RRR ഒക്‌ടോബര്‍ 13നെത്തും

"തീയുടെയും വെള്ളത്തിന്റ്റെയും അനിയന്ത്രിതമായ ശക്തി കാണാം"

ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി സംവിധാനം നിർവഹിക്കുന്ന ബിഗ് ബജറ്റ് ചിത്രം ആര്‍.ആര്‍.ആര്‍ ഒക്ടോബര്‍ 13ന് റിലീസ് ചെയ്യും. രാംചരണ്‍ തേജയും ജൂനിയര്‍ എന്‍.ടി.ആറും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന ആകര്‍ഷണവും കൂടിയുണ്ട് ഈ രാജമൗലി വിസ്മയത്തിന്.

തെലുങ്കിന് പുറമേ ഹിന്ദി, തമിഴ്, കന്നട, മലയാളം ഭാഷകളിലും ചിത്രമെത്തുന്നുണ്ട്. ആലിയഭട്ടാണ് ചിത്രത്തിലെ നായിക. അജയ് ദേവ്ഗണ്‍ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജനുവരി എട്ടിനാണ് ചിത്രത്തിൻറ്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം കാരണം ചിത്രീകരണം നീണ്ടുപോയതോടെ റിലീസ് നടന്നില്ല.

Read Also: കപ്പലണ്ടി കച്ചവടം ചെയ്യുന്ന ഒരാള്‍ എന്ന് പറയുമ്പോള്‍ അതിനനുസരിച്ച് ശാരിരീകഅദ്ധ്വാനം വേണ്ടി വരും

ഔദ്യോഗിക റിലീസ് തിയതി രാജമൗലി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. “തീയുടെയും വെള്ളത്തിന്റ്റെയും അനിയന്ത്രിതമായ ശക്തി കാണാം”- എന്നാണ് പുതിയ പോസ്റ്ററിന് രാജമൗലി അടിക്കുറുപ്പ് എഴുതിയിരിക്കുന്നത്. വിദേശഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ബാഹുബലി വിദേശങ്ങളില്‍ വലിയ വിജയമായിരുന്നു കൊയ്തത്. 450 കോടിയിലധികമാണ് ആര്‍.ആര്‍.ആറിന്ൻറ്റെ മുതല്‍മുടക്ക്. അല്ലൂരി സാതാരാമ, കൊമാരന്‍ ഭീം എന്നീ രണ്ട് സ്വാതന്ത്ര്യസമര സേനാനികളുടെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. വിദേശ താരങ്ങളായ അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍, ഒലിവിയ മോറിസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഹൈദരാബാദിലെ രാമോജി റാവു ഫിലിംസിറ്റിയില്‍ ചിത്രത്തിന്റ്റെ ക്‌ളൈമാക്‌സ് രംഗങ്ങളുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, ക്യാമറാമാന്‍ കെകെ. സെന്തില്‍ കുമാര്‍ തുടങ്ങിയ വലിയ സാങ്കേതികവിദഗ്ധരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button