നന്ദനം അല്ല, പൃഥ്വിരാജ് ആദ്യമായി അഭിനയിച്ചത് തന്റെ ചിത്രത്തില്‍; തുറന്നു പറഞ്ഞ് രാജസേനന്‍

എന്റെ സിനിമയുടെ പേര് ആദ്യമായി അഭിനയിച്ച സിനിമയായി പൃഥ്വിരാജ് പറയാറില്ല

മലയാള സിനിമയിൽ നടനായും സംവിധായകനായും തിളങ്ങുകയാണ് പൃഥ്വിരാജ്. താരത്തിന്റെ ആദ്യ ചിത്രമെന്നപേരിൽ ഇപ്പോഴും എടുത്തുപറയുന്നത് രഞ്ജിത് ഒരുക്കിയ നന്ദനമാണ്. എന്നാൽ പൃഥ്വിരാജ് ആദ്യമായി അഭിനയിച്ചത് തന്റെ ചിത്രത്തില്‍ ആണെന്നു തുറന്നു പറയുകയാണ് സംവിധായകൻ രാജസേനൻ. തന്റെ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയിലായിരുന്നു പൃഥ്വി ആദ്യമായി അഭിനയിച്ചതെന്ന് സംവിധായകന്‍ പറയുന്നു.

രാജസേനന്റെ വാക്കുകൾ ..

”ഞാന്‍ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് പൃഥ്വിരാജ് എന്ന നടന്‍ വരുന്നതെങ്കിലും അദ്ദേഹം എന്റെ സിനിമയുടെ പേര് ആദ്യമായി അഭിനയിച്ച സിനിമയായി പറയാറില്ല.

read also:ചിത്രീകരണം പൂർത്തിയാക്കി ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നന്ദനമാണ് ആദ്യ ചിത്രമെന്ന പൃഥ്വിരാജ് പറയൂ. ‘നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി’ എന്ന സിനിമയും മറ്റൊരു സിനിമയും കഴിഞ്ഞിട്ടാണ് പൃഥ്വിരാജിന്റെ നന്ദനം വരുന്നത്. എല്ലാവര്‍ക്കും ഓടിയ സിനിമയുടെ പേര് പറയാനാണ് താത്പര്യം.”

Share
Leave a Comment