
നടൻ ചിരഞ്ജീവി സർജയുടെ മരണം ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. മലയാളികൾക്ക് പ്രിയങ്കരിയായ നടി മേഘ്നയുടെ ഭർത്താവാണ് ചിരഞ്ജീവി എന്ന ചീരു. കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു മേഘ്ന ഗർഭിണിയായിരിക്കെ നടൻ അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. പിന്നീട് കുഞ്ഞിന്റെ ജനനവുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായി മാറിയിരുന്നു.
സോഷ്യൽ മീഡിയയിലൂടെ തന്റെ സന്തോഷങ്ങൾ എല്ലാം പങ്കുവെക്കുന്ന മേഘ്ന ഇപ്പോൾ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്. ചിരഞ്ജീവിയുടെ ഒരു കടുത്ത ആരാധിക കൈത്തണ്ടയിൽ ടാറ്റൂ ചെയ്തതിൻ്റെ ചിത്രത്തിന് നന്ദി അറിയിച്ചുകൊണ്ട് മേഘ്ന പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്.
Post Your Comments