ഇന്ത്യ എഴുപത്തി രണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെ ഈ വര്‍ഷത്തെ പദ്മ പുരസ്കാരങ്ങൾ ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു. എസ്.പി ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചു. ഇപ്പോഴിതാ പുരസ്കാരം ലഭിച്ച സന്തോഷം പങ്കുവെക്കുകയാണ് കെ.എസ്.ചിത്ര.
രാജ്യത്തിന്റെ അംഗീകാരം വലിയ സന്തോഷം നൽകുന്നതാണെന്നും കൈപിടിച്ചു നടത്തിയ എല്ലാവർക്കുമായി പുരസ്കാരം സമർപിക്കുന്നുവെന്നും ചിത്ര പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു ചിത്രയുടെ പ്രതികരണം. ചിത്രയ്ക്ക് ആശംസകളറിയിച്ച് നിരവധി സിനിമാ പ്രവർത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments