CinemaGeneralIndian CinemaLatest NewsMovie GossipsNEWSTollywood

പബ്ലിസിറ്റിക്ക് വേണ്ടി എന്ന് വിമർശനങ്ങൾ ; ഒടുവിൽ ആ കടുംകൈ ചെയ്ത് ജയശ്രീ

ജയശ്രീയുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്നുവെങ്കില്‍ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമായിരുന്നു

ബെംഗളൂരു: കഴിഞ്ഞ ദിവസമായിരുന്നു കന്നഡ നടിയും മുൻ ബിഗ്‌ബോസ് താരവുമായ ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്ത വിവരം സിനിമാലോകം ഞെട്ടലോടെ കേട്ടത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുന്നതിന് കുറച്ചു ദിവസം മുമ്പായി താൻ വിഷാദ രോഗത്തിന് അടിമയാണെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കാൻ പോകുവാണെന്നും ജയശ്രീ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. എന്നാൽ പലരും നടിയെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്.

നടി പബ്ലിസിറ്റി സ്റ്റണ്ട് നടത്തുകയാണെന്ന് പറഞ്ഞ് അന്ന് ഒരുപാടാളുകള്‍ വിമര്‍ശിച്ചു. ഒടുവിൽ ആത്മഹത്യയിൽ എത്തിയപ്പോഴാണ് പലരും നടിയുടെ അപ്പോഴത്തെ മാനസികാവസ്ഥ മനസ്സിലാക്കുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ജയശ്രീയുടെ പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നുവെങ്കില്‍ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമായിരുന്നു.

താനിതെല്ലാം ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല, തനിക്ക് സാമ്പത്തിക പ്രശ്‌നങ്ങളില്ല. പക്ഷേ വിഷാദവുമായി പൊരുതാന്‍ സാധിക്കുന്നില്ലെന്നും തന്റെ മരണം മാത്രമാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി ജൂലൈ 25 ന് താരം ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംസാരിച്ചിരുന്നു. വ്യക്തിപരമായി നിരവധി പ്രശ്‌നങ്ങളിലൂടെയാണ് താന്‍ കടന്നു പോകുന്നത്, കുട്ടിക്കാലം മുതല്‍ വഞ്ചിക്കപ്പെട്ടിരുന്നു, എന്നാല്‍ അതില്‍ നിന്നു പുറത്തുകടക്കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നും- ജയശ്രീ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button