CinemaGeneralLatest NewsMollywoodNEWS

‘ഗാന്ധിജിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ’, വേറിട്ട കഥാപാത്രങ്ങളുമായി പൃഥ്വിരാജും സുരാജും

ഗാന്ധിജിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത്, പൃഥ്വിരാജ്

പൃഥ്വിരാജും സുരാജും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ജന ഗണ മന’. സിനിമയുടെ പ്രമോ ഇന്ന് പുറത്തുവിട്ടു. പൃഥ്വിരാജും സുരാജും തമ്മിലുള്ള രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്.ഒരു കുറ്റവാളിയുടെ വേഷത്തിലാണ് പൃഥ്വിരാജിനെ പ്രമോയില്‍ കാണാനാകുന്നത്. പൊലീസ് ഉദ്യോഗസ്ഥനായി സുരാജ് വെഞ്ഞാറമൂടും. ഇരുവരും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയില്‍. ഒരു തരത്തിലും ഊരിപ്പോരാനാകില്ല എന്ന് സുരാജ് പറയുന്നു. ഊരിപ്പോരും എന്ന് പൃഥ്വിരാജും പറയുന്നു. ഗാന്ധിജിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത് എന്നും പൃഥ്വിരാജ് പറയുന്നു.

ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button