CinemaGeneralMollywoodNEWS

ഈ തരികിട റോളുകളില്‍ നിന്ന് എന്നെ ഒന്ന് രക്ഷപ്പെടുത്താമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു

ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം കണ്ടിട്ടാണ് പ്രേക്ഷകര്‍ എനിക്ക് അവാര്‍ഡ്‌ നല്‍കിയത്

കോമഡി നടനെന്ന നിലയില്‍ വാണിജ്യ സിനിമകളില്‍ മാത്രം അഭിനയിച്ചു ജനപ്രീതി നേടിയ സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ ഇന്ന് മലയാള സിനിമയിലെ കരുത്തുറ്റ നടന്മാരുടെ ലിസ്റ്റില്‍ പ്രഥമ നിരയിലെത്തുമ്പോള്‍ സുരാജിന്റെ വളര്‍ച്ചയില്‍ പ്രേക്ഷകര്‍ പോലും അത്ഭുതപ്പെടുകയാണ്. സീരിയസ് വേഷങ്ങളിലേക്ക് തനിക്ക് മാറണം എന്ന് തോന്നിയ അനുഭവത്തെക്കുറിച്ച് ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍  സുരാജ് പങ്കുവയ്ക്കുകയാണ്.

“കോമഡി വേഷങ്ങള്‍ ചെയ്തു ചെയ്തു മടുത്തപ്പോഴാണ് രഞ്ജിയേട്ടനോട് എന്നെ ഒന്ന് രക്ഷപ്പെടുത്താമോ എന്ന് ചോദിക്കുന്നത്. ഇപ്പോള്‍ നീ കോമഡി കളിച്ചു നിറഞ്ഞു നില്‍ക്കുവല്ലേ അത് തുടരട്ടെ നിന്നെ മാറ്റി പരീക്ഷിക്കണമെന്ന് തോന്നുമ്പോള്‍ അത് ഉണ്ടാവുക തന്നെ ചെയ്യുമെന്ന് പറഞ്ഞതോടെ എനിക്ക് ആത്മവിശ്വാസം കൂടി. രഞ്ജിയേട്ടന്‍ എനിക്ക് സ്പിരിറ്റില്‍ വേറിട്ട ഒരു വേഷവും നല്‍കി. ദേശീയ പുരസ്‌കാരം ലഭിച്ചു കഴിഞ്ഞു ആ അവാര്‍ഡ്‌ വീട്ടില്‍ കൊണ്ട് വെച്ചതാല്ലാതെ കൂടുതല്‍ ആളുകള്‍ ആ സിനിമ കാണാത്തത് കൊണ്ട് അവരുടെ അംഗീകാരം എനിക്ക് ലഭിച്ചില്ല.  ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം കണ്ടിട്ടാണ് പ്രേക്ഷകര്‍ എനിക്ക് അവാര്‍ഡ്‌ നല്‍കിയത്. എല്ലാ സിനിമയിലും നായകന്റെ കൂട്ടുകാരനായി കോമഡി പറഞ്ഞു മടുത്തപ്പോഴാണ് ഞാന്‍ രഞ്ജിയേട്ടനോട് ചാന്‍സ് ചോദിച്ചത്. ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രവും എബ്രിഡ് ഷൈനിനോട് ചോദിച്ചു വാങ്ങിയതാണ്”.

shortlink

Related Articles

Post Your Comments


Back to top button