വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹൃദയം’. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷൻ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അജു വർഗീസ്. രസകരമായ അടിക്കുറിപ്പോടെയാണ് അജു ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഷോട്ടിന് ശേഷം പ്രിവ്യു കാണുന്ന വിനീത് ശ്രീനിവാസന്റേയും തൊട്ടു പിന്നിൽ നിന്ന് മോണിറ്ററിലേക്ക് നോക്കുന്ന അജുവിനെയുമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.
‘ദൈവമേ ഇതെങ്കിലും ഒന്ന് ശരിയാകണേ’ എന്നാണ് ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. എന്നാൽ ഇതിന് രസകരമായ ഒരു കമന്റാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് നൽകിയിരിക്കുന്നത്. “വിനീതിനോട് നിന്നെ കുറച്ചു റീടേക്ക് വിളിച്ചു ടോർച്ചർ ചെയ്യാൻ പറഞ്ഞാലോ..?? ചുമ്മാ ഒരു മനസുഖത്തിന്..!!” എന്നായിരുന്നു മിഥുൻ നൽകിയ കമന്റ്.
https://www.facebook.com/AjuVargheseOfficial/posts/259065182241410
Post Your Comments