ടെലിവിഷന്‍ പരിപാടിയിലൂടെ ജനശ്രദ്ധ ആകർഷിച്ച നടി സുരഭി ലക്ഷ്മി മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയാണ് കേരളത്തിന് അഭിമാനമായി മാറി കൂടുതൽ ആരാധകരെ സമ്പാധിച്ചത് . ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കൈയടി നേടിയ സുരഭിയ്ക്ക് സീരിയസ് വേഷവും ഇണങ്ങുമെന്ന് പുരസ്‌കാരത്തിന് അര്‍ഹയായ ശേഷമാണ് എല്ലാവർക്കും മനസിലായത്.
Read Also: ‘എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം’ ; ചെന്നൈയിലിരുന്ന് വീഡിയോ കോളിലൂടെ ഭഗവാനെ തൊഴുത് ചിത്ര
എത്ര വലിയ പുരസ്‌കാരങ്ങള്‍ കിട്ടിയെന്ന് കരുതിയാലും കോമേര്‍ഷ്യല്‍ സിനിമകളില്‍ തനിക്ക് നല്ല അവസരങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് പറയുകയാണ് താരമിപ്പോൾ. റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് പുതിയ ചിത്രം പദ്മയെ കുറിച്ചും മറ്റ് വിശേഷങ്ങളും സുരഭി തുറന്ന് പറഞ്ഞത്.
Read Also: ‘പ്രണയം’ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കാനിരുന്ന സിനിമ പക്ഷേ സംഭവിച്ചത് ഇങ്ങനെ: ബ്ലെസ്സി പറയുന്നു
“ദേശീയ പുരസ്‌കാരം കിട്ടിയതിന് ശേഷവും കൊമേര്‍ഷ്യല്‍ സിനിമകളില്‍ ഒരു വലിയ ബ്രേക്ക് ലഭിക്കുന്ന കഥാപാത്രങ്ങളൊന്നും എനിക്ക് ഇനിയും ലഭിച്ചിട്ടില്ല. ഇപ്പോള്‍ അഭിനയിക്കുന്ന പദ്മ എന്ന ചിത്രത്തിലൂടെയാണ് അത്തരമൊരു വേഷം ലഭിക്കുന്നത്. എന്നെ സമ്പന്ധിച്ചെടുത്തോളം സിനിമയുടെ ടൈറ്റില്‍ പേരില്‍ തന്നെ ആ റോള്‍ ചെയ്യാന്‍ കഴിയുന്നു എന്നത് ദേശീയ പുരസ്‌കാരത്തിന് ശേഷം കിട്ടിയൊരു അംഗീകാരമാണ്.
അനൂപേട്ടന്റ്റെ ആദ്യ ചിത്രത്തിൻറ്റെ തിരക്കഥ മുതല്‍ അദ്ദേഹത്തെ എനിക്ക് അറിയാം. അതിന് ശേഷവും അദ്ദേഹത്തിൻറ്റെ ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അനൂപേട്ടനുമായുള്ള സൗഹൃദം ഏറെ കാലമായിട്ടുള്ളതാണ്. നല്ലൊരു റോള്‍ വരുമ്പോള്‍ അദ്ദേഹം എന്നെ വിളിക്കുമെന്നൊരു വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ ഇത്തരത്തിലൊരു കഥാപാത്രത്തെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
Read Also: മറ്റൊരു സിനിമയുമായി സാമ്യം ; ചിത്രീകരണം പൂർത്തിയായ ‘മോസ്റ്റ് എലിജിബിൾ ബാച്ചിലർ’ മാറ്റിയെഴുതുന്നു
സമാന്തര സിനിമകളില്‍ അല്ലാതെ കൊമേര്‍ഷ്യല്‍ സിനിമകളില്‍ നമുക്ക് വലിയ മാര്‍ക്കറ്റ് ഉണ്ടായിട്ടില്ല. അത് ഉണ്ടാകണമെങ്കില്‍ ആരെങ്കിലും നമ്മളെ പരീക്ഷിക്കണമല്ലോ. അനൂപേട്ടന് പകരം മറ്റൊരാളാണ് ചിത്രം നിര്‍മ്മിക്കുന്നതെങ്കില്‍ ഒരുപക്ഷെ ഈ അവസരം എനിക്ക് ലഭിക്കില്ലായിരിക്കും. ഇത് അദ്ദേഹം ഏറ്റെടുത്ത ഒരു റിസ്‌ക് ആണെന്ന് വേണമെങ്കില്‍ പറയാം. പക്ഷെ എൻറ്റെ കഴിവിൻറ്റെ പരമാവധി ഞാന്‍ പദ്മയിലേക്ക് കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വളരെ മോഡേണായ രീതിയിലൊക്കെ നമ്മളെ കാസ്റ്റ് ചെയ്യാനും കാണാനുമൊക്കെ തോന്നണ്ടേ. അനൂപേട്ടന് അത് സാധിച്ചു. അതില്‍ സന്തോഷമുണ്ട്.
Read Also: മോഡേണ്‍ ഗ്ലാമറസ് റോള്‍ ആണെങ്കില്‍ ഈ നടിയെ വിളിക്കും:പഴയകാലത്തെക്കുറിച്ച് ശാന്തി കൃഷ്ണ
ദേശീയ പുരസ്‌കാരം അലമാരയ്ക്ക് അകത്താണ്. ഒരു വ്യക്തി, നടി, കഥാപാത്രം എന്നിങ്ങനെ എന്നിലുള്ള മൂന്ന് ആളുകള്‍ക്ക് മാത്രം സന്തോഷിക്കാനോ എടുത്ത് നോക്കാനോ ഉള്ളതായി അത് മാറി. പിന്നെ സിനിമ നമ്മുടെ ഇടം തന്നെയാണെന്ന് ഉറപ്പിക്കുന്ന കാര്യം കൂടിയാണ് പുരസ്‌കാരം. അതിന് തിളക്കം കിട്ടണമെങ്കില്‍ അതിലേക്ക് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ വന്ന് ചേരണം. ഒരിക്കലും പ്രധാന നടിയാകണമെന്നല്ല ഞാൻ പറയുന്നത് മറിച്ച് ഒരു സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രമാകണമെന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു”.
Read Also: ഓഫ് വൈറ്റ് ലെഹങ്കയിൽ അതിസുന്ദരിയായ വരുണിന്റെ നടാഷ ; ശ്രദ്ധേയമായി വിവാഹവസ്ത്രം
ദേശീയ പുരസ്‌കാരം ലഭിച്ചെങ്കിലും തനിക്ക് മാര്‍ക്കറ്റില്ലെന്ന് പറഞ്ഞവരുണ്ടെന്ന കാര്യം കൂടി സുരഭി വെളിപ്പെടുത്തുന്നു. “ഞാന്‍ വരുന്നുന്നത് സീരയല്‍, നാടകം മേഖലകളില്‍ നിന്നാണ്. ഒരു സീരിയല്‍ നടിക്ക് കിട്ടിയ അവാര്‍ഡ് പോലെ മാത്രമേ എൻറ്റെ അവാര്‍ഡിനെ കണ്ടിട്ടുള്ളു. അവാര്‍ഡിന് മുന്‍പ് റോളുകള്‍ ആരോടും ചോദിക്കേണ്ടി വന്നിരുന്നില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ ഇങ്ങോട്ട് വിളിക്കുമായിരുന്നു. അവാര്‍ഡിന് ശേഷം ചെറിയ കഥാപാത്രങ്ങള്‍ ചെയ്യുമോ എന്ന് കരുതി ആരും വിളിക്കുന്നില്ല. ഓരോരുത്തരേയും അവസരത്തിന് വേണ്ടി വിളിക്കുമ്പോള്‍ റോളില്ലെന്നോ, അമ്മ വേഷം ചെയ്യാന്‍ ആയിട്ടില്ലെന്നോ ഒക്കെയാണ് പറയുന്നത്. പിന്നെ മാര്‍ക്കറ്റില്ലാത്തതുകൊണ്ട് നായികയാക്കാനും പറ്റില്ലെന്നും മറുപടി വരും” സുരഭിയുടെ വാക്കുകൾ.
Post Your Comments