പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. ഒരു ഇടവേളയ്ക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് വരികയാണ് നവ്യ. സോഷ്യൽ മീഡിയയയിലും സജീവമായ നവ്യ പങ്കുവെക്കുന്ന ചിത്രങ്ങളുമെല്ലാം ശ്രദ്ധേയമായി മാറാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ കുട്ടിക്കാലത്തെ ഒരു രസകരമായ അനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
എല്ലാ കുട്ടികൾക്കും ചെറുപ്പത്തിൽ സ്കൂളിൽ പോകാൻ മടിയാണ്, എന്നാൽ തനിക്ക് സ്കൂളിൽ നിന്ന് തിരികെ എത്താനായിരുന്നു മതിയെന്ന നവ്യ പറയുന്നു. എന്റെ രണ്ടു വയസുമുതല്‍ ഞാന്‍ ഭയങ്കര ബഹളമാണ്, സ്‌കൂളില്‍ പോകാന്‍. ബഹളം സഹിക്കാന്‍ പറ്റാതെ എന്നെ കൃത്യം പ്രായം ആകുന്നതിനു മുന്നേ സ്‌കൂളില്‍ വിട്ടു തുടങ്ങി. ഇതൊക്കെ അച്ഛന്‍ പറഞ്ഞ കഥകളാണേ എന്ന് നവ്യ പറയുന്നു.
പക്ഷേ, എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന മറ്റൊരു സ്‌കൂളോര്‍മയും സെന്റ് മേരീസില്‍ നിന്നു തന്നെയുള്ളതാണെന്ന് നവ്യ പറയുന്നു.
ഞാനന്ന് ഒന്നാം ക്ലാസില്‍. സ്‌കൂളില്‍ എല്ലാവരും പരസ്പരം ഫുള്‍ നെയിം ആണ് വിളിക്കുന്നത്. എടീ, പോടീ, എടോ, ഇത്തരം വിളികള്‍ ഒന്നുമില്ല. ഒരു ദിവസം എന്തോ പറഞ്ഞപ്പോള്‍ തൊട്ടടുത്തിരുന്ന കുട്ടിയോട് ‘താനൊന്ന് പോടോ’ എന്ന് വെറുതേ പറഞ്ഞു. അത് ആ കുട്ടി വലിയ പ്രശ്‌നമാക്കി. ഞാനെന്തോ തെറ്റ് ചെയ്‌തെന്ന ഭാവം എനിക്കും.അത് ടീച്ചറോട് പറയാതിരിക്കാന്‍ കൊടുക്കേണ്ടി വന്നത് ഒരു വര്‍ഷത്തെ എന്റെ ഇന്റര്‍വെല്‍ സ്‌നാക്‌സാണ്. ചെറിയ കുട്ടികള്‍ക്ക് ഇന്റര്‍വെല്ലിന് കഴിക്കാന്‍ സ്‌നാക്‌സ് കൊണ്ടുപോകുന്ന പതിവുണ്ടായിരുന്നു. ആ കൊല്ലം മുഴുവന്‍ ഞാന്‍ കൊണ്ടു വരുന്ന സ്‌നാക്‌സ് ആ കുട്ടിയുടെ ഭീഷണി ഭയന്ന് അവള്‍ക്ക് കൊടുക്കും. ഞാന്‍ ഒന്നും കഴിക്കാതെയിരിക്കും.
വീട്ടില്‍ സ്‌പെഷല്‍ സ്‌നാക്‌സ് വാങ്ങുമ്ബോള്‍ അമ്മ അതെടുത്ത് മാറ്റി വയ്ക്കും. എന്നിട്ട് എന്നോട് പറയും, നാളെ സ്‌കൂളില്‍ പോകുമ്ബോള്‍ തരാമെന്ന്.’എന്റെ പൊന്നമ്മേ കൊണ്ടു പോകുന്നതൊന്നും എനിക്ക് കഴിക്കാന്‍ പറ്റില്ല’ എന്ന് പറയണമെന്നുണ്ട്. അമ്മയുടെ കയ്യില്‍ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി. അതുകൊണ്ട് ആ രഹസ്യം ഞാന്‍ ആരോടും പറഞ്ഞില്ല. ചുരുക്കി പറഞ്ഞാല്‍ ഒരു കൊല്ലം എന്റെ സ്‌നാക്‌സ് മുഴുവന്‍ അവള്‍ കഴിച്ചു, പരീക്ഷയൊക്കെ വരുമ്ബോള്‍ അവള്‍ക്കറിയാത്തതൊക്കെ ഞാന്‍ കാണിച്ചു കൊടുക്കണം. രണ്ടാം ക്ലാസായപ്പോള്‍ ആ കുട്ടി വേറെ ക്ലാസിലായി. അന്നു മുതലാണ് ഞാന്‍ ശ്വാസം നേരെ വിട്ടതെന്ന് നവ്യ പറയുന്നു.
Post Your Comments