CinemaGeneralMollywoodNEWS

ഞാന്‍ എല്ലാ സിനിമയിലും ഉണ്ടെന്നാണ് ആളുകളുടെ ധാരണ സത്യാവസ്ഥ ഇതാണ്: സൈജു കുറുപ്പ്

'മയൂഖം' എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഹരിഹരന്‍ സാര്‍ അത്ര റിസ്ക്‌ എടുത്താണ് ഞങ്ങളെ അഭിനയിച്ചത്

മലയാളത്തിലെ ഇപ്പോഴത്തെ മൂന്ന് സിനിമകള്‍ എടുത്താല്‍ അതില്‍ ഒരെണ്ണത്തില്‍ താനുണ്ട് എന്ന പ്രേക്ഷകരുടെ തോന്നലാണ് തന്റെ വിജയമെന്ന് നടന്‍ സൈജു കുറുപ്പ് . സത്യത്തില്‍ അത്  തെറ്റാണെന്നും  അങ്ങനെ എല്ലാ സിനിമയിലും താനില്ലെന്നും പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നുന്നത് എന്ത് കൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് സൈജു കുറുപ്പ്.

“എന്റെ അമ്മയുടെയും ഭാര്യയുടെയും പ്രാര്‍ത്ഥന കൊണ്ട് ആളുകള്‍ ശ്രദ്ധിക്കുന്ന മൂന്നു നാല് സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. അത് ഇങ്ങനെ തുടര്‍ന്നപ്പോള്‍ ആളുകളുടെ വിചാരം എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ്. നിങ്ങള്‍ ഇല്ലാത്ത സിനിമ ഇല്ലെന്ന ചിലരുടെ കമന്റ് ഞാന്‍ കേള്‍ക്കാറുണ്ട്. പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നുന്നതാണ് ഇപ്പോഴത്തെ എന്റെ വിജയം. ‘മയൂഖം’ എന്ന സിനിമയ്ക്ക് ശേഷം നടനെന്ന നിലയില്‍ എനിക്ക് മികച്ചതാവയാന്‍ കഴിയാതെ പോയതില്‍ ഒരുപാട് കാരണങ്ങളുണ്ട്. ഞാന്‍ തെരഞ്ഞെടുത്ത സിനിമകളാണ് അതിനു പ്രധാന കാരണം. ‘മയൂഖം’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഹരിഹരന്‍ സാര്‍ അത്ര റിസ്ക്‌ എടുത്താണ് ഞങ്ങളെ അഭിനയിച്ചത്. ആ സിനിമയില്‍ തന്നെ ഞങ്ങള്‍ പതിമൂന്നു പുതുമുഖങ്ങള്‍ ഉണ്ടായിരുന്നു. ഹരിഹരന്‍ സാര്‍ പറഞ്ഞു തരും വിധം അഭിനയിച്ചത് കൊണ്ട് വലിയ കുഴപ്പമില്ലാതെ പോയി. പക്ഷെ പിന്നീട് വന്ന സിനിമകളില്‍ റീടെക്ക് കുറവായിരുന്നു. സംവിധായകന്‍ ഒക്കെ എന്ന് പറയുന്നതോടെ നമ്മുടെ വിചാരം നമ്മള്‍ പെര്‍ഫെക്റ്റ് ആയി ചെയ്തു എന്നാണ്. ഒരു നടന്‍ ഡയലോഗ് പറഞ്ഞാല്‍ പെര്‍ഫെക്റ്റ് എന്ന ചിന്ത അന്ന് എന്നെ ഭരിച്ചു കൊണ്ടിരുന്നു. പക്ഷേ 2012-ല്‍ ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ വന്നതോടെയാണ് അതിനപ്പുറം ചില കാര്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടത്”. സൈജു കുറുപ്പ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button