CinemaGeneralLatest NewsMollywoodMovie GossipsNEWS

സിനിമയല്ല പച്ചയായ ജീവിതം, വെള്ളം കുറച്ച് മുമ്പ് ഇറങ്ങിയിരുന്നെങ്കിൽ അവനെ നമുക്ക് നഷ്ടപെടില്ലായിരുന്നു; ബാലാജി

വെള്ളം സിനിമ വിസ്മയിപ്പിച്ചുവെന്ന് ബാലാജി

കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രമാണ് ജയസൂര്യയുടെ ‘വെള്ളം’. സിനിമയിലെ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോഴിതാ സിനിമ കണ്ടതിനു ശേഷം ജയസൂര്യക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടൻ ബാലാജി. സിനിമ കുറച്ചു കൂടി മുമ്പ് ഇറങ്ങിയിരുന്നെങ്കിൽ തന്റെ സുഹൃത്തിനെ നഷ്ടമാകില്ലായിരുന്നുവെന്ന് ബാലാജി പറയുന്നു.

ബാലാജിയുടെ വാക്കുകൾ

‘ഞാനിന്നൊരു സിനിമ കണ്ടു. സിനിമയല്ല ഒരു പച്ചയായ ജീവിതം കണ്ടു. വെള്ളം എന്ന പ്രജേഷ് സെൻ സംവിധാനം ചെയ്ത, മുരളി നിറഞ്ഞാടിയ സിനിമ. മുരളി എന്ന് എടുത്തു പറയാൻ കാരണം. ജയസൂര്യ എന്ന നടനെ, താരത്തെ അതിൽ ഞാൻ കണ്ടില്ല. മുരളി എന്നു പറയുന്ന കഥാപാത്രം മാത്രമായിരുന്നു മനസ്സിൽ നിറയെ. എനിക്കറിയില്ല ജയസൂര്യ ജീവിതത്തിൽ ഇങ്ങനെ മദ്യപിച്ചിട്ടുണ്ടാകുമെന്ന്. പക്ഷേ മുരളിയുടെ ഓരോ ചേഷ്ടകളും ഒരു മദ്യപാനിയുടെ ഓരോ സൂക്ഷ്മമായ ചേഷ്ടകളും അതിഗംഭീരമായിട്ട് ഒട്ടും ഓവറാക്കാതെ ജയസൂര്യ ചെയ്തിട്ടുണ്ട്.

എനിക്കേറ്റവും കൂടുതൽ വിഷമം തോന്നിയ കാര്യം വെറൊന്നുമല്ല. എന്‍റെ വളരെ അടുത്തൊരു സുഹൃത്ത് വലിയ മദ്യപാനിയായിരുന്നു അവൻ. ഒറ്റയ്ക്കാണ് ജീവിതം. അതിനാൽ തന്നെ യാതൊരു നിയന്ത്രണമില്ലാതെ മദ്യപിച്ച് മദ്യപിച്ച് ജീവിച്ചു. അവൻ ഇപ്പോള്‍ നമ്മോടൊപ്പം ഇല്ല. പേര് ഞാൻ പറയുന്നില്ല. ഈ സിനിമ ഒരു രണ്ടുമൂന്ന് മാസം മുമ്പാണ് ഇറങ്ങിയിരുന്നതെങ്കിൽ ഈ സിനിമ ആ സുഹൃത്ത് കണ്ടിരുന്നിെങ്കിൽ തീര്‍ച്ചയായിട്ടും അവൻ കുടി നിര്‍ത്തിയേനെ ഇന്ന് നമ്മോടൊപ്പം ഇപ്പോള്‍ ഉണ്ടായിരുന്നേനേ.

അങ്ങനെ മദ്യപിക്കുന്നവര്‍, മദ്യപിച്ച് മദ്യപിച്ച് സമൂഹം വെറുക്കുന്നവരായി മാറിയവര്‍, ജീവിതം കൈവിട്ടുപോകുന്ന അവസ്ഥയിലുള്ളവര്‍, അവര്‍ക്ക് ഈ സിനിമ ചിലപ്പോള്‍ ഒരു വഴികാട്ടിയാകും.മുരളി എന്ന മനുഷ്യന്‍റെ പച്ചയായ ജീവിതമാണിതിൽ. അദ്ദേഹത്തിനും അദ്ദേഹത്തെ ട്രീറ്റ് ചെയ്ത ഡോക്ടര്‍മാര്‍ക്കും തിരിച്ചു വരാൻ കാണിച്ച മനസ്സിനും ബിഗ് സല്യൂട്ട്.സിനിമയെ കുറിച്ച് പറയാണെങ്കിൽ ഗംഭീര തിരക്കഥയാണ്. ക്യാപ്റ്റന് ശേഷം വേറൊരു തരത്തിലുള്ള പാറ്റേണിൽ വ്യത്യസ്ത മേക്കിങ് കൊണ്ടു പ്രജേഷ് സെൻ വിസ്മയിപ്പിച്ചു. ഒരു ഗ്രാമം, അവിടുത്തെ സംഭവങ്ങള്‍, ആളുകള്‍, കുടുംബങ്ങള്‍ എല്ലാം മികച്ച രീതിയിൽ അവതരിപ്പിച്ചു. സംയുക്തയുടേയും ജയസൂര്യയുടെ സുഹൃത്തുക്കളുടേയുമൊക്കെ പ്രകടനങ്ങള്‍ ഏറെ മനോഹരം.

ജയസൂര്യ എന്ന അത്ഭുതപ്പെടുത്തിയോ എന്നു ചോദിച്ചാൽ ഇല്ല. കാരണം, അദ്ദേഹത്തിൽ നിന്നും മേരിക്കുട്ടിയും ക്യാപ്റ്റനുമൊക്കെ കണ്ട ശേഷം നമ്മള്‍ ആ നടനെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതിൽ കഥാപാത്രത്തിന് ജീവൻ കൊടുത്തിരിക്കുകയാണദ്ദേഹം. താരമില്ലിവിടെ, ഒട്ടും ഓവറാക്കാതെ അദ്ദേഹം ചെയ്തു. ഹാറ്റ്സ് ഓഫ് യു ജയാ. ബാലാജി പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button