ഇന്ദുചൂഢന്‍ പ്രേക്ഷകഹൃദയങ്ങളിൽ കയറികൂടിയിട്ടിന്ന് 21 വര്‍ഷം പിന്നിടുന്നു

ആശീര്‍വാദ് സിനിമാസിനും ഇന്ന് പിറന്നാൾ

മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലേയ്ക്ക് ഉയർത്തിയ സിനിമകളിലൊന്നായ നരസിംഹം റിലീസ് ചെയ്തിട്ട് 21 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഈ സന്തോഷം തൻറ്റെ ഫേസ്ബുക്ക് പേജിലൂടെ ലാലേട്ടൻ തന്നെ ആരാധകരുമായി പങ്കുവെച്ചിരിന്നു.

Read Also: ബോട്ട് സവാരി നടത്തി വരുൺ ധവാനും ഭാര്യ നടാഷയും ; വൈറലായി ചിത്രങ്ങൾ

“ആശീര്‍വാദ് സിനിമാസിന്റ്റെ നരസിംഹം റിലീസായിട്ട് ഇന്നേക്ക് 21 വര്‍ഷങ്ങള്‍ തികയുന്നു. ആശീര്‍വാദ് സിനിമാസിൻറ്റെ ഓഫീസ് എന്ന സ്വപ്നം സഫലമായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷവും. കാര്‍മേഘങ്ങള്‍ മാറി പ്രതീക്ഷകളുടെ പുതിയ നാളുകള്‍ വരുമ്പോള്‍ പുതിയ പ്രൊജക്റ്റുകളുമായി നിങ്ങള്‍ക്കൊപ്പം ആശീര്‍വാദും ഉണ്ടാകും. ഇതുവരെ തന്ന പിന്തുണയ്ക്കും സ്നേഹത്തിനും ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി”. എന്നാണ് മോഹൻലാലിൻറ്റെ ഫേസ്ബുക് കുറിപ്പ് പറയുന്നത് .

Read Also: ചിരഞ്ജീവിയുടെ പേര് കൈയ്യിൽ ടാറ്റൂ ചെയ്തു ; ആരാധികയ്ക്ക് നന്ദി അറിയിച്ച് മേഘ്‌ന

മോഹന്‍ലാലും ഭാര്യ സുചിത്രയും ആൻറ്റണി പെരുമ്പാവൂരും അദ്ദേഹത്തിന്റ്റെ ഭാര്യ ശാന്തിയ്ക്കുമൊപ്പം തിരി തെളിയിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. നരസിംഹം റിലീസ് ചെയ്തു എന്നതിനൊപ്പം ആശീര്‍വാദ് സിനിമാസ് എന്ന പേരില്‍ ആൻറ്റണി ഒരു നിര്‍മാണ കമ്പനി ആരംഭിച്ചതിന്റ്റെ കൂടി വാര്‍ഷികമാണിന്ന്. ഒരു വര്‍ഷം മുന്‍പ് ആശീര്‍വാദ് സിനിമാസിന്റ്റെ ഓഫീസെന്ന സ്വപ്നവും സഫലമായ ദിവസം എന്ന പ്രത്യേകതയും ഇന്നുണ്ട്.

Read Also: ‘റിപ്പബ്ലിക്’ ദിനത്തിൽ അതേ പേരിൽ പുതിയ സിനിമയുടെ പ്രഖ്യാപനം

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം ആയിരുന്നു ആദ്യമായി ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രം. 2000 ജനുവരി 28 നാണ് സിനിമ റിലീസ് ചെയ്യുന്നത്. പൂവള്ളി ഇന്ദുചൂഢന്‍ എന്ന തകർപ്പൻ കഥാപാത്രത്തിലൂടെ തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാന്‍ മോഹന്‍ലാലിന് സാധിച്ചിരുന്നു. ബോക്‌സോഫീസിലും വമ്പൻ കളക്ഷന്‍ നേടിയതോടെ ആശീര്‍വാദ് സിനിമാസിന്റ്റെ തുടക്കം മനോഹരമായി. ആ കാലത്ത് ഇറങ്ങിയ സിനിമകളില്‍ ഏറ്റവുമധികം ലാഭം സ്വന്തമാക്കാന്‍ നരസിംഹത്തിന് സാധിച്ചിരുന്നു.

Read Also: അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ; ചിത്രീകരണം ആരംഭിച്ചിരുന്നു

“നരസിംഹത്തെ കുറിച്ച് പറഞ്ഞ് സംവിധായകൻ ഷാജി കൈലാസും രംഗത്ത് വന്നിട്ടുണ്ട്. മലയാള സിനിമക്ക് അഭിമാനമായി ഇന്നും നിലകൊള്ളുന്ന ഇന്ദുചൂഡനെയും നരിയേയും സമ്മാനിക്കുവാൻ സാധിച്ചതിലെ അവർണനീയമാണ്… ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഇവരുണ്ടെന്നതും അഭിമാനാർഹമാണ്”. എന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ഷാജി കൈലാസ് പറയുന്നത്. നരസിംഹം സിനിമയിൽ അഥിതി കഥാപാത്രമായി മമ്മൂക്കയുമെത്തി കയ്യടിനേടിയിരുന്നു.

Share
Leave a Comment