
മലയാളികൾ ഉൾപ്പടെ തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ എല്ലാ ചിത്രങ്ങളും വലിയ വിജയമാണ് കൈവരിക്കാറുള്ളത്. സോഷ്യൽ മീഡിയയിലും സജീവമായ വിജയ് ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്.തന്റെ വളർത്തു നായ സ്റ്റോം ദേവേരകൊണ്ടയ്ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോയുമാണ് വിജയ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹൈദരാബാദിലെ തന്റെ വീടിന്റെ ടെറസിൽ സ്റ്റോമിനൊപ്പം സമയം ചെലവിടുകയാണ് വിജയ്.
https://www.instagram.com/p/CKaz4u3hMRt/?utm_source=ig_web_copy_link
അടുത്ത ഏതാനും ദിവസം സ്റ്റോമിനെ താൻ മിസ് ചെയ്യുമെന്നും വിജയ് വെളിപ്പെടുത്തിയിട്ടുണ്ട്. വിജയ്‌യുടെ പുതിയ ചിത്രമായ ലൈഗറിന്റെ ഷൂട്ടിങ് ഉടൻ പുനഃരാരംഭിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ വിജയ് ഷെയർ ചെയ്തിരുന്നു. ഒരേ സമയം തെലുങ്കിലും ഹിന്ദിയിലും പുറത്തിറങ്ങുന്ന ചിത്രമാണ് ലൈഗർ.
Post Your Comments