CinemaGeneralMollywoodNEWS

ആ സിനിമയാണ് എന്റെ ജാതകം തിരുത്തിയെഴുതിയത് : മുകേഷ്

ഇവരില്ലാതെ സിനിമ ചിന്തിക്കാന്‍ കഴിയില്ലെന്ന ഘട്ടത്തില്‍ എന്റെ മനസ്സില്‍ വന്ന ഒരു കാര്യം എന്തെന്നാല്‍

ഇനിയുള്ള കാലം മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ സഹോദരനായും, കൂട്ടുകാരനായുമൊക്കെ ടുങ്ങേണ്ടി വരുമോ എന്ന ചിന്ത നിലനില്‍ക്കെയാണ് സിനിമയിലെ  തന്റെ ജാതകം മാറ്റി കുറിച്ച റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമ വന്നതെന്ന് നടന്‍ മുകേഷ്. മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവരില്ലാതെ മലയാള സിനിമയ്ക്ക് ഒരു ഹിറ്റ് എങ്ങനെ സാധ്യമാകും എന്ന് തെളിയിച്ച സിനിമയാണ് അതെന്നും അന്നത്തെ ട്രെന്‍ഡ് സെറ്ററായി മാറിയ സിനിമ തങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ആയിരുന്നുവെന്നും ഒരു ടിവി ചാനലിലെ അഭിമുഖത്തില്‍ മുകേഷ് പറയുന്നു.

‘റാംജിറാവു സ്പീക്കിംഗ്’  മലയാള സിനിമയുടെ തന്നെ ജാതകം മാറ്റിയെഴുതിയ സിനിമയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരില്ലാതെ സിനിമ ചിന്തിക്കാന്‍ കഴിയില്ലെന്ന ഘട്ടത്തില്‍ എന്റെ മനസ്സില്‍ വന്ന ഒരു കാര്യം എന്തെന്നാല്‍ ഇവരുടെയൊക്കെ സഹോദരനായും കൂട്ടുകാരനായും മാത്രം നില നിന്ന് പോകാനേ ഇനിയുള്ള കാലം കഴിയുള്ളൂ എന്നാണ്. അപ്പോഴാണ്‌ ‘റാംജിറാവു സ്പീക്കിംഗ്’ എന്ന സിനിമയുടെ വരവ് .അന്നത്തെ ട്രെന്‍സ് സെറ്ററായി മാറിയ ചിത്രം നടനെന്ന നിലയില്‍ എനിക്ക് വലിയ മൈലേജ് ആണ് നല്‍കിയത്. റാംജിറാവു കഴിഞ്ഞു ഞാന്‍ ചെയ്ത സിനിമ ‘ഇന്‍ ഹരിഹര്‍ നഗറാണ്’. ആ സിനിമയ്ക്ക് ശേഷം നാല്‍വര്‍ സംഘത്തിന്റെ കഥയുമായി ഇരുപത്തി അഞ്ചില്‍ കൂടുതല്‍ ആളുകള്‍ എന്നെ സമീപിച്ചു. ഞാന്‍ ചെയ്തില്ല. വിജയിക്കുന്ന ഫോര്‍മുല നോക്കി അതിന്റെ പിറകെ പോയിട്ട് കാര്യമില്ല. പറയുന്ന വിഷയത്തിലെ പുതുമയാണ് പ്രധാനം. അത് സിദ്ധിഖ് ലാലിന്‍റെ സിനിമകളില്‍ ഉണ്ടായിരുന്നു”. മുകേഷ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button