
സിനിമയിലെത്തി നാല് പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ മോഹൻലാന്റെ പ്രായം വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുകയാണോ ? ആരാധകർക്ക് മോഹൻലാലിൻറെ ചിത്രത്തിന് കുറിക്കുന്ന കമന്റ്റുകളാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരംകൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ പൂച്ചയെ പിടിച്ച് സ്റ്റൈലിഷ് ലുക്കിൽ ഇരിക്കുന്ന ലാലേട്ടന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
അതേസമയം,നെയ്യാറ്റിൻകര ഗോപൻ ആയി ക്യാമറയ്ക്ക് മുന്നിൽ തകർത്ത് അഭിനയിക്കുകയാണ് നടൻ. അടുത്തുതന്നെ ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാക്കാനാണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്.
കോമഡിക്ക് പ്രാധാന്യമുള്ള മാസ് എന്റർടെയ്നറാണ് ആറാട്ട്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആക്ഷനും മാസ് ഡയലോഗുകളും ഉണ്ടാകുമെന്ന് തിരക്കഥാകൃത്ത് കൂടിയായ ഉദയകൃഷ്ണ വെളിപ്പെടുത്തിയിരുന്നു.
Post Your Comments