CinemaGeneralLatest NewsMollywoodNEWSSpecial

കല്‍പ്പന വിടവാങ്ങിയിട്ട് അഞ്ച്‌ വര്‍ഷങ്ങള്‍

ഹൃദയാഘാതമായിരുന്നു കല്പനയുടെ മരണത്തിന് കാരണമായത്

മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടി കൽപന വിടവാങ്ങിയിട്ട് ഇന്ന് അഞ്ച്‌ വര്‍ഷങ്ങള്‍ പിന്നിടുന്നു. 2016 ജനുവരി 25ന് പുലര്‍ച്ചെയാണ് കല്പ്പനയുടെ മരണ വാർത്ത പുറംലോകം അറിയുന്നത്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. പൊടുന്നനെയുണ്ടായ ഹൃദയാഘാതമായിരുന്നു കല്പനയുടെ മരണത്തിന് കാരണമായത്.

ബാലതാരമായാണ് സിനിമയിൽ അരങ്ങേറിയത്. മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ‘തനിച്ചല്ല ഞാന്‍’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്‌. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ കൽപന എന്ന പ്രതിഭ അവിസ്മരണീയമാക്കി. പിന്നീട് ഭാഗ്യരാജിനൊപ്പം ‘ചിന്നവീട്’ എന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ചതോടെ ചുരിങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമാലോകത്ത് കൽപന തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഹാസ്യം കൈകാര്യം ചെയ്യാൻ മാത്രമല്ല മികച്ച രീതിയിൽ സ്വഭാവ നടിയായും അവര്‍ വെള്ളിത്തിരയിൽ മിന്നിമറഞ്ഞു. മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ‘ചാര്‍ലി’യാണ് കൽപന അഭിനയിച്ച അവസാന ചിത്രം.

 

 

shortlink

Post Your Comments


Back to top button