
അഭിനയമാണ് തങ്ങളുടെ മേഖല എങ്കിലും ഒരു സിനിമ എങ്കിലും സംവിധാനം ചെയ്യണമെന്നു ആഗ്രഹിക്കാത്ത സിനിമാ നടന്മാര് വിരളമാണ്. നടന്മാരില് പലരും ഇന്ന് സംവിധയകരെന്ന നിലയിലും കയ്യടി നേടുമ്പോള്‍ താനും ആ വഴിയെ സഞ്ചരിക്കാനുള്ള ഒരു ആഗ്രഹത്തിലാണെന്ന് തുറന്നു പറയുകയാണ് നടന് ജഗദീഷ്. തനിക്ക് ഒരു സിനിമ സംവിധാനം ചെയ്തൂടെ എന്ന് ആദ്യം ചോദിച്ചത് മമ്മൂട്ടി ആണെന്നും അദ്ദേഹത്തെ മനസ്സില്‍ കണ്ടു ഒരു കൊമേഴ്സ്യല്‍ സിനിമ മനസ്സില്‍ ഉണ്ടെന്നും ജഗദീഷ് പറയുന്നു.
“ഒരു സിനിമ എങ്കിലും സംവിധാനം ചെയ്യണമെന്ന ആഗ്രഹം മനസ്സിലുണ്ട്. “തനിക്ക് ഒരു സിനിമയൊക്കെ സംവിധാനം ചെയ്തൂടെ” എന്ന് എന്നോട് ആദ്യമായി ചോദിച്ചത് മമ്മുക്കയാണ്. ആഗ്രഹങ്ങള്‍ക്ക് ലിമിറ്റ് വയ്ക്കരുത് ജഗദീഷ്, തനിക്ക് അവാര്‍ഡ് സിനിമകളിലൊക്കെ പുരസ്കാരങ്ങള്‍ ലഭിക്കത്തക്ക വിധം ട്രൈ ചെയ്തൂടെ എന്ന് മമ്മുക്ക ചോദിക്കും. മമ്മുക്കയെ മനസ്സില്‍ കണ്ടു ഞാന്‍ ഒരു കഥ റെഡിയാക്കിയിരുന്നു. അത് മമ്മുക്കയെ വിളിച്ചു പറയുകയും ചെയ്തു. മമ്മുക്ക സന്തോഷത്തെ അത് ചെയ്യാമെന്നും പറഞ്ഞിട്ടുണ്ട്. എന്റെ സിനിമ എന്നെങ്കിലും ഓകെ ആകും എന്ന പ്രതീക്ഷയിലാണ് ഇപ്പൊഴും ഞാന്‍. അഭിനയത്തിന് പുറമേ മോഹന്‍ലാലിന്റെ ‘അധിപന്’ എന്ന സിനിമയുടെ തിരക്കഥ എഴുതാനും മമ്മൂട്ടിയുടെ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന സിനിമയുടെ കഥ എഴുതാനും എനിക്ക് സാധിച്ചത് എന്നിലെ വലിയ നേട്ടമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു”. ജഗദീഷ് പറയുന്നു.
Post Your Comments