
നടി വിദ്യയുടെ വിവാഹം കഴിഞ്ഞു. അഖിലാണ് വരൻ. ടെലിവിഷൻ റിയാലിറ്റി ഷോയായ സൂപ്പർ ഫോറിന്റെ അവതാരിക കൂടിയായ വിദ്യ ഭർത്താവിനൊപ്പം വേദിയിലെത്തിയ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വിദ്യ ഭർത്താവ് അഖിലിനൊപ്പം വിവാഹശേഷം സൂപ്പർ ഫോറിന്റെ വേദിയിലെത്തുന്ന പുതിയ എപ്പിസോഡ് കഴിഞ്ഞ ദിവസമാണ് സംപ്രേക്ഷണം ചെയ്തത്.
സണ്‍ഡേ ഹോളിഡേ, കളി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് നടി വിദ്യ. കരിക്ക് വെബ് സീരിസിലൂടെയും വിദ്യ ആരാധകരുടെ ഇഷ്ടംപിടിച്ചു പറ്റിയിരുന്നു.
Post Your Comments