കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രമാണ് ജയസൂര്യയുടെ ‘വെള്ളം’. സിനിമയിലെ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോഴിതാ തന്റെ മുരളി എന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ജയസൂര്യ. ദ ക്യുവിന് നൽകിയ അഭിമുഖത്തിലാണ് ജയസൂര്യ മനസ് തുറന്നത്.
വെള്ളത്തില്‍ മുരളി എന്ന റിയല്‍ ലൈഫ് കഥാപാത്രത്തെ അനുകരിക്കാന്‍ സിനിമയില്‍ ശ്രമിച്ചിട്ടില്ലെന്ന് ജയസൂര്യ പറയുന്നു. കഥാപാത്രത്തിന് വേണ്ടിയും കണ്ണൂര്‍ സ്ലാംഗ് കൊണ്ടുവരാനും ബോധപൂര്‍വം ഒന്നും ക്യാമറക്ക് മുന്നില്‍ ചെയ്തിട്ടില്ല. കുറേ വര്‍ഷം മുഴുക്കുടിയനായി ജീവിച്ച മുരളി കുന്നുംപുറത്തിന്റെ ജീവിതത്തിലെ നാലിലൊന്നേ സിനിമയില്‍ കാണിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ജയസൂര്യ പറയുന്നു.
പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ സംയുക്താ മേനോനാണ് നായിക.
Post Your Comments