Latest NewsNEWSTV Shows

“ഇപ്പോഴും എല്ലാ ദിവസവും നിന്നിൽ വീണുപോവുകയാണ്”; ജീവിതത്തിലെ നായികയ്‌ക്കൊപ്പം പ്രേക്ഷകരുടെ സ്വന്തം ജീവ

മിനി സ്‌ക്രീനിൽ ഏറെ ആരാധകരുള്ള താരമാണ് ശ്രീറാം രാമചന്ദ്രൻ, പ്രേക്ഷകരുടെ സ്വന്തം ജീവ. കസ്തൂരിമാന്‍ പരമ്പരയിലെ ജീവയെന്ന കഥാപാത്രത്തിലൂടെയാണ് ശ്രീറാം ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിയത്. നിറഞ്ഞ കൈയ്യടിയാണ് കുടുംബസദസ്സുകൾ ജീവക്ക് ഇപ്പോഴും നൽകിക്കൊണ്ടിരിക്കുന്നത്. കാവ്യ- ജീവ പ്രണയജോഡിയോടു ഒരു പ്രേത്യേക ആരാധനയാണ് മിനി സ്‌ക്രീൻ പ്രേക്ഷകർക്കുള്ളത്.

Read Also: ‘എന്തിനാണ് മാൻമെയ്ഡ് എന്നു പറയുന്നത്? എന്തുകൊണ്ട് വുമൺ മെയ്ഡ് എന്ന് പറയുന്നില്ല ? വീഡിയോ പങ്കുവെച്ച് റിമ കല്ലിങ്കൽ

“മലര്‍വാടി ആര്‍ട്‌സ്‌ക്ലബ്” “ഉയരെ” തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായ ശ്രീറാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ ജീവിത നായികയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും അതിനു അദ്ദേഹം നൽകിയ ക്യാപ്‌ഷനുമാണ് വൈറലാകുന്നത്. വാലന്റൈൻ സ്പെഷ്യൽ എപ്പിസോഡിൽ ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നതിൻറ്റെ സൂചന ആയിട്ടാണ് ശ്രീറാം ചിത്രം പങ്ക് വച്ചത്.

“ഇപ്പോഴും ഓരോ ദിവസവും ഞാൻ നിന്നിലേക്ക് വീണുപോകുകയാണ്” എന്ന ക്യാപ്ഷ്യനോടെയാണ് താരം ചിത്രംപങ്കുവച്ചിരിക്കുന്നത്. 2012 ലാണ് വന്ദിത ശ്രീറാമിൻറ്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. കോളജ് പഠനശേഷമാണ് തങ്ങൾ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതെന്ന് ശ്രീറാം മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button