ക്ലാസ് ശൈലിയില്‍ പടമെടുക്കുന്ന സംവിധായകനാണ് ശ്യാമപ്രസാദ്. ഒരു പാന്‍ ഇന്ത്യന്‍ സ്റ്റൈലില്‍ സിനിമ ചെയ്യുന്ന ശ്യാമപ്രസാദിന്റെ സിനിമകള്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്കും ഏറെ ഹൃദ്യമായി കണ്ടിരിക്കാവുന്ന ചിത്രങ്ങളാണ്. ആംഗ്ലോ ഇന്ത്യന്‍ കഥാപാത്രങ്ങളെ തന്റെ സിനിമകളില്‍ കൂട്ടിയിണക്കുന്ന ശ്യാമപ്രസാദ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ സിനിമയിലെ ഒരു ആംഗ്ലോ ഇന്ത്യന്‍ കഥാപാത്രത്തെക്കുറിച്ചും മലയാളത്തിന്റെ ആ ഗ്രേറ്റ് ആര്‍ട്ടിസ്റ്റ് വര്‍ക്ക് ചെയ്യാന്‍ വന്നപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും ഒരു ടിവി ചാനലില്‍ സംസാരിക്കവേ ശ്യാമപ്രസാദ് പറയുന്നു.
‘അകലെ’ എന്ന് പറയുന്ന സിനിമ എനിക്ക് എന്നും സ്പെഷ്യലാണ്. അതില്‍ ഷീല ചേച്ചി ചെയ്ത ആഗ്ലോ ഇന്ത്യന്‍ കഥാപാത്രം മാര്‍ഗ്രറ്റ് ഡി കോസ്റ്റ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ്. ആ സിനിമയുമായി ബന്ധപ്പെട്ടു ഷീല എന്ന നടിയുടെ സിംപ്ലിസിറ്റിയെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന്‍ ശ്യാമപ്രസാദ്
അകലെ ചിത്രീകരിക്കുമ്പോള്‍ അതിന്റെ ലൈറ്റിംഗ് കറക്റ്റ് ആകാന്‍ ചിലപ്പോള്‍ ഉച്ച കഴിഞ്ഞു മൂന്ന് മണിയൊക്കെ ആകേണ്ടി വരും ആ സമയം ഞാന്‍ എല്ലാം സെറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരിക്കും ഒരു ദിവസം ലൊക്കേഷനില്‍ ഞാന്‍ കണ്ട ആഴ്ച എന്നെ അത്ഭുതപ്പെടുത്തി ഷീല ചേച്ചി ഒരു മരബഞ്ചില്‍ കിടന്നു വിശ്രമിക്കുന്നതാണ് ഞാന്‍ കണ്ടത് അത്രയും ലെജന്‍റ് ആയ ഒരു നടിയുടെ സിംപ്ലിസിറ്റി എന്നെ ശരിക്കും അത്ഭുതപ്പെടുത്തി.
Post Your Comments