GeneralLatest NewsMollywoodNEWS

ഒരിക്കലും ഞാൻ നിന്നെ കൈവിടില്ല ; ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷഫ്‌ന

ഷഫ്‌ന എഴുതിയ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഷഫ്‌ന. താരത്തിന്റെയും ഭർത്താവ് സജിന്റെയും വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഷഫ്‌ന എഴുതിയ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

‘വരാനിരിക്കുന്നത് എന്ത് തന്നെ ആയാലും ഒരിക്കലും ഞാൻ നിന്നെ കൈവിടില്ല.ഇത് എന്നെന്നേക്കുമായി നിലനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു’എന്നാണ് ഷഫ്ന ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. ‘എനിക്ക് നിങ്ങളിൽ നിന്ന് കണ്ണെടുക്കാനാവില്ല, എന്റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ തികഞ്ഞ മനുഷ്യനാണ് നിങ്ങൾ. ഞാൻ ഭാഗ്യവതിയാണ്’ എന്നാണ് മറ്റൊരു ചിത്രത്തിന് താരം നൽകിയ കുറിപ്പ്.

ചുവന്ന സാരിയിൽ മനോഹരിയായ താരത്തെ ചിത്രങ്ങളിൽ കാണാവുന്നതാണ്. പ്ലസ് ടു എന്ന ചിത്രത്തില്‍ സജിനും ഷഫ്‌നയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. സൗഹൃദം പ്രണയത്തിലേക്കും അത് പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു.

https://www.instagram.com/p/CKaW1cfl37U/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button