
സീരിയൽ നടൻ പ്രബിൻ വിവാഹിതനായി. കോളജ് ലക്ചററായ സ്വാതിയാണ് വധു. തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ചെമ്പരത്തി പരമ്പരയിലൂടെ ശ്രദ്ധേയനായ താരമാണ് നടൻ പ്രബിൻ. ചെമ്പരത്തിയിലെ കഥാപാത്രമായ അരവിന്ദിന്റെ പേരിലാണ് പ്രബിൻ അറിയപ്പെടുന്നത്.
സ്വാതിയുമായി പരിചയം ഉണ്ടായിരുന്നു എങ്കിലും വിവാഹത്തെകുറിച്ചു ചിന്തിക്കുന്നത് അടുത്തിടെയാണ് എന്ന് പ്രബിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാഹിതനാകാൻ പോകുന്ന വിവരം പ്രബിൻ നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഭാവി വധുവിന്റെ ബാല്യകാല ചിത്രം പങ്കുവച്ചാണ് തന്റെ പ്രണയത്തെ കുറിച്ച് നടൻ മനസ്സ് തുറന്നത്.
Post Your Comments