GeneralLatest NewsMollywoodNEWS

അല്ലിക്കും സുപ്രിയയ്ക്കുമൊപ്പം മാലിദ്വീപിൽ അവധി ആഘോഷിച്ച് പൃഥ്വിരാജ്

സുപ്രിയ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. കുടുംബത്തോടൊപ്പം സാമ്യം ചിലവഴിക്കാനും തരാം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ഭാര്യ സുപ്രിയയ്ക്കും മകൾ അലംകൃതയ്ക്കുമൊപ്പം മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ് പൃഥ്വി. മകൾക്കൊപ്പം കടലിൽ കളിക്കുന്ന പ്രിത്വിരാജിന്റെ മനോഹരം ചിത്രം എടുക്കുകയാണ് സുപ്രിയ.

സുപ്രിയ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ക്ലാസിലെ കൂട്ടുകാർക്കും അധ്യാപകർക്കും മാലിദ്വീപിലെ ചിത്രങ്ങൾ കാണിച്ചുകൊടുക്കാൻ അല്ലി ഒരിക്കൽ ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്തിരുന്നുവെന്നാണ് സുപ്രിയ പറയുന്നത്. വെക്കേഷന്‍ ആഘോഷത്തിനിടയില്‍ അല്ലിക്ക് ഓണ്‍ലൈന്‍ ക്ലാസ് മിസ്സാവുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സുപ്രിയയുടെ മറുപടി.

“അവള്‍ നല്ല ത്രില്ലിലാണ്. താനെവിടെയാണെന്ന് സുഹൃത്തുക്കളേയും ടീച്ചേഴ്‌സിനേയും കാണിക്കുന്നതിന് മാത്രമായാണ് അവള്‍ ക്ലാസ് അറ്റന്‍ഡ് ചെയ്തതെ,”ന്നായിരുന്നു സുപ്രിയ നല്‍കിയ മറുപടി. പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകളായ അലംകൃതയ്ക്ക് ആരാധകരേറെയാണ്.

https://www.instagram.com/p/CKY31pRJaDR/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button