CinemaGeneralNEWS

സല്‍മാന്‍ ഖാന്‍റെ നായികയാകാന്‍ കഴിയാതിരുന്ന എനിക്ക് മക്കളുടെ പരിഹാസം കേള്‍ക്കേണ്ടി വരും

എന്റെ വേഷം അന്നത്തെ ട്രെൻഡ് സെറ്ററായിമാറിയെങ്കിലും അവർ അത് കാണുമ്പോൾ എന്നെ കളിയാക്കും

ഒരു കാലത്തെ മലയാള സിനിമകളിൽ കോസ്റ്റ്യൂം കൊണ്ട് ഏറെ ശ്രദ്ധേയ നടിയായിരുന്നു നദിയ മൊയ്തു. ‘നോക്കെത്താ ദൂരത്തു കണ്ണും നട്ട്’ എന്ന തന്റെ ആദ്യ സിനിമ മുതൽ നദിയ ധരിച്ചിരുന്ന കോസ്റ്റ്യൂം അന്നത്തെ കൗമാരക്കാരികളുടെ ഇഷ്ട വേഷങ്ങളായിരുന്നു. ജോഷി സംവിധാനം ചെയ്ത ‘ശ്യാമ’ എന്ന സിനിമയിലെ നദിയ മൊയ്തുവിന്റെ കളർഫുൾ വേഷം അന്നത്തെ ട്രെൻഡ് സെറ്ററായി മാറുകയും ചെയ്തു. പക്ഷെ അന്ന് തരംഗമായി മാറിയ തന്റെ വേഷം ഇന്ന്  കണ്ടിട്ട് മക്കൾ കളിയാക്കുമെന്നും, തന്റെ വലിയ കമ്മലും വലിയ പൊട്ടുമൊക്കെ കാണുമ്പോൾ ഇതെന്ത് കോലം മമ്മി എന്ന് അവർ ചോദിക്കുമെന്നും നദിയ മൊയ്തു പറയുന്നു.

“മക്കൾ ആണ് എന്റെ ഏറ്റവും വലിയ വിമർശകർ. ശ്യാമ എന്ന സിനിമയിലെ എന്റെ വേഷം അന്നത്തെ ട്രെൻഡ് സെറ്ററായിമാറിയെങ്കിലും അവർ അത് കാണുമ്പോൾ എന്നെ കളിയാക്കും. ഒരു റെഡ് ടോപ്പും അതിന്റെ കൂടെ റെഡ് നിറത്തിലുള്ള വലിയ കമ്മലും വലിയ പൊട്ടുമൊക്കെ കാണുമ്പോൾ ഇതെന്ത് കോലമാണ് മമ്മി എന്നൊക്കെ ചോദിക്കും. ‘മ്യേനെ പ്യാർ കിയ’ എന്ന സൽമാൻ ഖാന്റെ ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതെ പോയ കാര്യങ്ങൾ ഉൾപ്പടെ പറഞ്ഞു അച്ഛനും മക്കളും എന്നെ കളിയാക്കും ‘മ്യേനെ ക്യാ ക്യാ’ എന്നാണ് അവരുടെ പരിഹാസമെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ നദിയ മൊയ്തു പറയുന്നു.

‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’, ‘ശ്യാമ’, ‘പഞ്ചാഗ്നി’, ‘വധു ഡോക്ടറാണ്’ തുടങ്ങിയവയാണ് നദിയ മൊയ്തുവിന്റെ ശ്രദ്ധേയമായ മലയാള ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button