BollywoodGeneralLatest NewsMovie GossipsNEWS

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നവരുടെ നാവ് പിഴുതെടുക്കണം ; വിവാദ പ്രഖ്യാപനം ചർച്ചയാകുന്നു

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നവരുടെ നാവ് പിഴുതെടുക്കുന്നവർക്ക് ഒരു കോടി രൂപ, അജയ് സെംഗർ

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത വെബ്‌സീരീസ് ‘താണ്ഡവി’നെതിരെ പ്രശോഭ്‌ങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും വിവാദ പ്രഖ്യാപനവുമായി മഹാരാഷ്ട്ര കര്‍ണി സേന മേധാവി അജയ് സെംഗര്‍. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നവരുടെ നാവ് പിഴുതെടുക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികമെന്നായിരുന്നു അജയ് സെംഗറിന്റെ പരാമർശം.

ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും, വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ച് മുമ്പും ചിത്രത്തിനെതിരെ പ്രക്ഷോപങ്ങൾ ഉയർന്നിരുന്നു. താണ്ഡവ്’ ഹിന്ദു വിരുദ്ധ പരമ്പരയാണെന്നാണ് ആരോപണം. വെബ്‌സീരീസ് പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുയര്‍ന്നിരുന്നു. ‘ബാന്‍താണ്ഡവ്‌നൗ’, ‘ബോയ്‌കോട്ട് താണ്ഡവ്’ തുടങ്ങിയ ഹാഷ്ടാഗിലായിരുന്നു പ്രചരണം. പരാതിയുടെ അടിസ്ഥാനത്തിൽ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് അയക്കുകയും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

തുടർന്ന് ‘താണ്ഡവ്’ നിര്‍മ്മാതാക്കള്‍ സംഭവത്തിൽ മാപ്പ് പറഞ്ഞെങ്കിലും തെറ്റ് അംഗീകരിക്കാനാകില്ലെന്ന് അജയ് സെംഗർ വ്യക്തമാക്കി. ഇതിന് പിന്നാലെ ആയിരുന്നു നാവരിയുന്നവർക്ക് ഒരു കോടി വാ​ഗ്ദാനം ചെയ്തുകൊണ്ടുളള സെംഗറിന്റെ വിവാദ പ്രഖ്യാപനം.

shortlink

Related Articles

Post Your Comments


Back to top button