Latest NewsNEWSUncategorized

“വെറുക്കുന്നവരെ നിങ്ങൾ സ്നേഹിക്കുക”; ശ്രദ്ധേയമാകുന്നു ലക്ഷ്മി പ്രമോദിൻറ്റെ കുറിപ്പുകൾ

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി പ്രമോദ്. താരത്തിൻറ്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ അവരെ സ്നേഹിക്കുന്ന ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
അടുത്തിടെയുണ്ടായ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരകളിൽ നിന്നും താരത്തെ പിന്മാറ്റിയതോടെ സോഷ്യൽ മീഡിയയിലും സജീവമായിരുന്നില്ല ലക്ഷ്മി. സാമൂഹ്യ മാധ്യമത്തിലൂടെ ലക്ഷ്മിക്കെതിരെ ചില മോശം കമന്റ്റുകളും അന്ന് പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ തിരിച്ചെത്തിയ താരതിന്റ്റെ കുറിപ്പുകൾ ശ്രദ്ധേയമാവുകയാണ്.

Read Also: “പാപ്പരാസികളോട് കെെകൂപ്പി അപേക്ഷിക്കുകയാണ്, ദയവ് ചെയ്ത് എന്നെ പിന്തുടരുത്”; മാധ്യമങ്ങളോട് റിയ ചക്രബർത്തി

“നമ്മളെ വെറുക്കുന്നവരെ നമ്മൾ സ്നേഹിക്കണം, കാരണം അവർ നിങ്ങളുടെ വലിയ ആരാധകർ ആണ്” എന്ന ക്യാപ്‌ഷനാണ് ലക്ഷ്മി സോഷ്യൽ മീഡിയ സ്റ്റാറ്റസ് വഴി വ്യക്തമാക്കിയിരിക്കുന്നത്. ലക്ഷ്മിയുടെ ഭർത്താവ് അസറിന്റ്റെ സഹോദരൻ വിവാഹം കഴിക്കാനിരുന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിലായിരുന്നു താരത്തിന് വിമർശനങ്ങൾ നേരിടേണ്ടി വന്നത്. പിന്നീട് മാസങ്ങൾ പിന്നിട്ട ശേഷംവീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായ താരം പ്രൊഫൈൽ ചിത്രം മാറ്റിക്കൊണ്ടും, തൻറ്റെ പുതിയ ബിസിനെസ്സ് സംരംഭത്തെക്കുറിച്ച് പ്രേക്ഷകരെ അറിയിച്ചുകൊണ്ടുമാണ് പുതിയായൊരു തുടക്കം കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button