ചെയ്ത സിനിമകളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയെക്കുറിച്ച് മനസ്സ് തുറന്നു ലാൽ ജോസ്. അമ്മയ്ക്ക് പെറ്റമക്കളെ തരം തിരിച്ചു മാറ്റി നിർത്താൻ കഴിയില്ലെന്നും അത് പോലെയാണ് തനിക്ക് തന്റെ എല്ലാ സിനിമകളുമെന്നും ചെയ്ത ഓരോ സിനിമകളും പ്രിയപ്പെട്ടത് തന്നെയാണെന്നും തുറന്നു പറയുന്ന ലാൽ ജോസ് താൻ സംവിധാന ചെയ്ത ‘നീലത്താമര’ എന്ന സിനിമയ്ക്ക് മനസ്സിൽ പ്രത്യേകമായ ഒരിടമുണ്ടെന്നു പങ്കുവയ്ക്കുകയാണ്.
“പെറ്റമ്മയ്ക്കു ജനിക്കുന്ന മക്കളെല്ലാം പ്രിയപ്പെട്ടതാണ്. അത് പോലെയാണ് എനിക്ക് എന്റെ സിനിമകളും. എന്നിരുന്നാലും ചെയ്ത സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നു ചോദിച്ചാൽ ‘നീലത്താമര’ എന്ന് പറയാനാണ് ഇഷ്ടം, കാരണം എംടി സാറിന്റെ രചന സിനിമയാക്കാൻ കഴിഞ്ഞു എന്നതാണ് ആ പ്രത്യേകത. ഞാൻ ആ സിനിമ ചെയ്യാൻ തീരുമാനിച്ച ശേഷം എംടി സാറിനെ കാണുമ്പോൾ സാർ തന്നെ എഴുതിയ അതിന്റെ ആദ്യകാല സിനിമ രൂപം ഞാൻ കണ്ടിട്ടില്ലെന്നു പറയാൻ എനിക്ക് മടിയുണ്ടായിരുന്നു. ഒടുവിൽ ഞാൻ മടിച്ചു മടിച്ചു അത് പറഞ്ഞു. കണ്ടില്ല എങ്കിൽ അത്രയും നല്ലത് അത് കാണണ്ട എന്നായിരുന്നു സാറിന്റെ മറുപടി. കാരണം എനിക്ക് എന്റെ സ്റ്റയിലിൽ അത് ചെയ്യാൻ സഹായകമാകുമെന്നും എംടി സാർ ഓർമിപ്പിച്ചു”. കുഞ്ഞി മാളുവിന്റെ ജീവിതം ഇന്നത്തെ കാലത്തിനോട് എങ്ങനെ സംവദിക്കാൻ കഴിയുമോ എന്നത് വെല്ലുവിളി തന്നയായിരുന്നു പക്ഷെ ആ സിനിമ ചെയ്യാൻ ഞാൻ അത്ര പ്ലാനിങ് ആയിരുന്നു. ഒരുപാടു ആസ്വദിച്ചു ചെയ്‌ത സിനിമയാണ് ‘നീലത്താമര’. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയെക്കുറിച്ച് ലാൽ ജോസ് മനസ്സ് തുറന്നത്.
Post Your Comments